'ഇറാൻ യുദ്ധഭീഷണികൾ അവസാനിപ്പിക്കണം'
text_fieldsദോഹ: ഗൾഫ് രാജ്യങ്ങളിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും എണ്ണ, വാതക സൗകര്യങ്ങൾ ഉൾപ്പെടെ പൊതുജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് വിവിധ രാജ്യങ്ങളുടെ തലവന്മാർ സംയുക്ത പ്രസ്താവന പുറത്തിറക്കി. യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
യുദ്ധം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ആറ് രാജ്യങ്ങളിലെ നേതാക്കൾ, ഇറാന്റെ യുദ്ധ ഭീഷണികൾ, ഡ്രോൺ -മിസൈൽ ആക്രമണങ്ങൾ, ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾ എന്നിവ ഉടൻ അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാലിക്കാനും ഇറാനോട് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ ഉൾപ്പെടെ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനമാണ് സമുദ്രഗതാഗത സ്വാതന്ത്ര്യം.
ഇറാന്റെ നടപടി ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്നതാണ്. അന്താരാഷ്ട്ര സമുദ്രഗതാഗതം ലംഘിക്കുന്ന നടപടികളും ആഗോള ഊർജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും വിവിധ രാജ്യങ്ങൽ പ്രസ്താവനയിൽ വ്യക്തമാക്കി. എണ്ണ, വാതക സൗകര്യങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം. ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

