Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ലെ ഇ​റാ​ൻ...

ഖ​ത്ത​റി​ലെ ഇ​റാ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി

text_fields
bookmark_border
ഖ​ത്ത​റി​ലെ ഇ​റാ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി
cancel

ദോ​ഹ: ഇറാൻ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഖ​ത്ത​റി​ലെ ഇ​റാ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി. എം​ബ​സി​യി​ലെ മി​ലി​ട്ട​റി അ​റ്റാ​ഷെ, സെ​ക്യൂ​രി​റ്റി അ​റ്റാ​ഷെ എ​ന്നി​വ​രും മ​റ്റ് ജീ​വ​ന​ക്കാ​രും 24 മ​ണി​ക്കൂ​റി​ന​കം രാ​ജ്യം വി​ട്ടു​പോ​ക​ണം. ഇ​റാ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​കാ​മ്യ​മി​ല്ലാ​ത്ത വ്യ​ക്തി​ക​ളാ​യും (പേ​ഴ്സ​ണ നോ​ൺ ഗ്രാ​റ്റ) ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ചു. വി​ദേ​ശ ന​യ​ത​ന്ത്ര​ജ്ഞ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് പേ​ഴ്സ​ണ നോ​ൺ ഗ്രാ​റ്റ.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രോ​ട്ടോ​ക്കോ​ൾ ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം യൂ​സി​ഫ് ഫ​ഖ്‌​റു​വും ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​ലി സ​ലേ​ഹ​ബാ​ദി​യും ബു​ധ​നാ​ഴ്ച ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷ​മാ​ണ് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി​യു​ള്ള തീ​രു​മാ​നം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​നും സു​ര​ക്ഷ​ക്കും എ​തി​രാ​യ ലം​ഘ​ന​മാ​ണ്. ഇ​റാ​ൻ ശ​ത്രു​താ​പ​ര​മാ​യ സ​മീ​പ​നം തു​ട​രു​ന്നാ​ൽ, രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി, പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം ഖ​ത്ത​റി​നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIranian embassygulfnewsmalayalam
News Summary - Iranian embassy in Qatar expels officials
Next Story