Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ ആ​ക്ര​മ​ണം:...

ഇ​റാ​ൻ ആ​ക്ര​മ​ണം: ഖ​ത്ത​ർ യു.​എ​ന്നി​ന് ക​ത്ത​യ​ച്ചു

text_fields
bookmark_border
ഇ​റാ​ൻ ആ​ക്ര​മ​ണം: ഖ​ത്ത​ർ യു.​എ​ന്നി​ന് ക​ത്ത​യ​ച്ചു
cancel

ദോ​ഹ: ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​നു​നേ​രെ​യു​ള്ള ലം​ഘ​ന​ത്തി​ലും സു​ര​ക്ഷാ ഭീ​ഷ​ണി​യി​ലും പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഖ​ത്ത​ർ യു.​എ​ന്നി​ന് ക​ത്ത​യ​ച്ചു. യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ട​റ​സി​നും ജൂ​ലൈ മാ​സ​ത്തെ യു.​എ​ൻ ര​ക്ഷാ​സ​മി​തി അ​ധ്യ​ക്ഷ​നും കോം​ഗോ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി​യു​മാ​യ സെ​നോ​ൺ മു​കോം​ഗോ എ​ൻ​ഗേ​ക്കു​മാ​ണ് യു.​എ​ന്നി​ലെ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി ക​ത്തു​ക​ൾ കൈ​മാ​റി​യ​ത്.

ജൂ​ലൈ ഏ​ഴി​ന് ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഖ​ത്ത​റി​ന്റെ 'അ​ൽ -റെ​ക്ക​യ്യാ​ത്ത്' എ​ന്ന ടാ​ങ്ക​റി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണം ക​ത്തി​ൽ എ​ടു​ത്തു​പ​റ​യു​ന്നു. കൂ​ടാ​തെ ജൂ​ലൈ 12, 17 തീ​യ​തി​ക​ളി​ൽ ഖ​ത്ത​റി​നു നേ​രെ​യു​ള്ള മി​സൈ​ൽ ഭീ​ഷ​ണി​ക​ൾ സാ​യു​ധ സേ​ന പ്ര​തി​രോ​ധി​ച്ച​താ​യും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ജൂ​ലൈ 12ന് ​ഇ​റാ​ൻ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഇ​റാ​ന്റെ ഈ ​ന​ട​പ​ടി​ക​ൾ 1949ലെ ​ജ​നീ​വ ക​ൺ​വെ​ൻ​ഷ​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഖ​ത്ത​റി​നും മേ​ഖ​ല​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​തി​ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ര​ക്ഷാ​സ​മി​തി​യു​ടെ 2817 (2026) ന​മ്പ​ർ പ്ര​മേ​യം ഇ​റാ​ൻ തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്കു​ക​യാ​ണെ​ന്നും ഖ​ത്ത​ർ ഓ​ർ​മി​പ്പി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പൂ​ർ​ണ്ണ ഉ​ത്ത​ര​വാ​ദി​ത്തം ഇ​റാ​ന് മാ​ത്ര​മാ​ണെ​ന്നും എ​ല്ലാ ന​ഷ്ട​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ചാ​ർ​ട്ട​റി​ന്റെ ആ​ർ​ട്ടി​ക്കി​ൾ 51 അ​നു​സ​രി​ച്ച് രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​വും പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള പൂ​ർ​ണ്ണ അ​വ​കാ​ശം ഖ​ത്ത​റി​നു​ണ്ടെ​ന്നും, അ​തി​നാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്നും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIranianqatar​
News Summary - Iranian attack: Qatar sends letter to UN
Next Story