ഒമാൻ മധ്യസ്ഥതയിൽ ഇറാൻ-യു.എസ് ചർച്ച; സ്വാഗതം ചെയ്ത് ഖത്തർ
text_fieldsദോഹ: ഒമാൻ മധ്യസ്ഥതയിൽ മസ്കത്തിൽ നടക്കുന്ന ഇറാന്- അമേരിക്ക ആണവ ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ഖത്തര്‍. ശനിയാഴ്ചയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത്.
സുരക്ഷയും സുസ്ഥിരതയും സമാധാനവും ഉറപ്പാക്കുന്ന കരാര്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിയുമെന്ന് വിശ്വസിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരു വിഭാഗങ്ങൾക്കിടയിലും സമാധാനം കൊണ്ടുവരാനുള്ള ഒമാന്റെ നയതന്ത്ര ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും ഖത്തർ വ്യക്തമാക്കി. അന്താരാഷ്ട്ര പ്രതിസന്ധികളും തർക്കങ്ങളും ചർച്ചകളിലൂടെയും കൂടിക്കാഴ്ചകളിലുടെയുമാണ് പരിഹരിക്കപ്പെടുകയെന്നും മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചിയും, അമേരിക്കയുടെ മിഡിൽഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിൽ ഒമാനിൽ വെച്ച് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തർക്കം സങ്കീർണമാകുന്നതിനിടെ ഏറെ ആശ്വാസത്തോടെയാണ് ഇരു കക്ഷികളും നേരിട്ടുള്ള സംഭാഷണത്തെ ലോകം കാണുന്നത്. നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാൻ വലിയ അപകടമാണ് കാത്തിരിക്കുന്നതെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

