ഇറാന് മിസൈല്‍ ആക്രമണം; യോഗം ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsഇറാന് മിസൈല്‍ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യാന്‍ ചേർന്ന സിവിൽ ഡിഫൻസ് കൗൺസിൽ യോഗത്തിൽനിന്ന്
ദോഹ: ഇറാന് മിസൈല്‍ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ സിവിൽ ഡിഫൻസ് കൗൺസിൽ അസാധാരണ യോഗം ചേര്‍ന്നു.ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
മിസൈല്‍ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആക്രമണം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം ചേർന്നത്. കഴിഞ്ഞ മാസം 23നാണ് ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളമായ അല്‍ ഉദൈദിനു നേരെ ഇറാന്റെ ആക്രമണമുണ്ടായത്. എയര്‍ ഡിഫന്‍സ് സംവിധാനം ഉപയോഗിച്ച് ഭൂരിഭാഗം മിസൈലുകളും ഖത്തര്‍ നിര്‍വീര്യമാക്കിയിരുന്നു.
മിസൈല്‍ തടയലിന്റെ ഭാഗമായി സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താനും ഇതുമൂലം പൗരന്മാര്ക്കും താമസക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനുമാണ് യോഗം ചേര്‍ന്നത്. നേരത്തെ സ്വീകരിച്ച താല്‍ക്കാലിക നടപടികള്‍ യോഗം വിലയിരുത്തി. അമീര്‍ നല്കിയ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

