‘ഇറാനിലെ ഭൂചലനം ഖത്തറിന് ഭീഷണി സൂചനകളുയർത്തുന്നതല്ല’
text_fieldsദോഹ: തെക്കുപടിഞ്ഞാറൻ ഇറാനിൽ ചൊവ്വാഴ്ചയുണ്ടായ ഭൂചലനം ഖത്തറിൽ അപായസൂചനകളുയർത്തുന്നില്ലെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യു.സി.എ.എ) സ്ഥിരീകരിച്ചു.
ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലും സാഗ്രോസ് പർവതനിരകളിലും ഭൂചലനങ്ങൾ ഉണ്ടാകുന്നത് അറേബ്യൻ േപ്ലറ്റിനും ഇറാനിയൻ േപ്ലറ്റിനും ഇടയിലുള്ള ടെക്ടോണിക് ചലനങ്ങളുടെ ഫലമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ബന്ധമുള്ള ഖത്തർ സീസ്മിക് നെറ്റ്വർക്കിലെ ഉദ്യോഗസ്ഥൻ ഇബ്രാഹീം ഖലീൽ അൽ യൂസഫ് ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക വിശദീകരിച്ചു.
ഇത്തരം ഭൂകമ്പങ്ങൾ ഖത്തറിന് ഒരു അപകടസൂചനയും ഉയർത്തുന്നില്ല. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടർന്ന് ഖത്തറിനുള്ളിൽ തുടർചലനങ്ങൾ അനുഭവപ്പെടില്ലെന്നും അൽ യൂസഫ് ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ഉറപ്പുനൽകി. ദോഹസമയം രാവിലെ 9.05നാണ് ഇറാന്റെ തെക്കുപടിഞ്ഞാറ് റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

