Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചാം ദിവസവും ഇറാൻ ആക്രമണം; പ്രതിരോധിച്ച് ഖത്തർ

text_fields
bookmark_border
ബുധനാഴ്ച പുലർച്ചെ 10 ഡ്രോൺ ആക്രമണങ്ങളും രണ്ട് ക്രൂയിസ് മിസൈൽ ആക്രമണങ്ങളുമാണ് ഖത്തറിനുനേരെയുണ്ടായത്
Iran Continues Attacks for Fifth Straight Day; Qatar Defends
cancel

ദോഹ: മേഖലയിൽ സംഘർഷങ്ങൾ അനിശ്ചിതമായി തുടരുന്നതിനിടെ അഞ്ചാ ദിവസവും ഖത്തറിനുനേരെ ഇറാൻ ആക്രമണം. ബുധനാഴ്ച പുലർച്ചെ 10 ഡ്രോൺ ആക്രമണങ്ങളും രണ്ട് ക്രൂയിസ് മിസൈൽ ആക്രമണങ്ങളുമാണ് ഖത്തറിനുനേരെ ഇറാൻ തൊടുത്തുവിട്ടത്.

അതേസമയം എല്ലാ ആക്രമണങ്ങളെയും ലക്ഷ്യത്തിലെത്തും മുമ്പ് നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമീരി ഡിഫൻസ് ഫോഴ്സ് ആറ് ഡ്രോണുകളും അമീരി വ്യോമസേന രണ്ട് ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും നിർവീര്യമാക്കി.

അതേസമയം, ഖത്തർ അമീരി നേവി ഫോഴ്സ് രണ്ട് ഡ്രോൺ ആക്രമണങ്ങളെയും ചെറുത്തു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ചൊവ്വാഴ്ച രാത്രിയോടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. ഒരു മിസൈൽ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയപ്പോൾ, രണ്ടാമത്തെ മിസൈൽ അൽ ഉദൈദ് ബേസിൽ പതിക്കുകയായിരുന്നു.

രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാനും ബാഹ്യ ഭീഷണികളെ നേരിടാനുള്ള പൂർണ്ണ ശേഷിയും സജ്ജീകരണങ്ങളും ഖത്തർ സായുധ സേനക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran Continues Attacks for Fifth Straight Day; Qatar Defends
Next Story