Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആശങ്ക ഒഴിയുന്നില്ല;...

ആശങ്ക ഒഴിയുന്നില്ല; ഖത്തറിൽ വീണ്ടും ഇറാൻ ആക്രമണം

text_fields
bookmark_border
ആശങ്ക ഒഴിയുന്നില്ല; ഖത്തറിൽ വീണ്ടും ഇറാൻ ആക്രമണം
cancel

​ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഖത്തറിനെ ആശങ്കയിലാക്കി തിങ്കളാഴ്ച ഖത്തറിനുനേരെ വീണ്ടും ആക്രമണം. ഉച്ചക്കുശേഷം മൂന്നോടെയാണ് ആക്രമണമുണ്ടായത്. ഖത്തറിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചിട്ടില്ല. ഇന്ന് രണ്ടാം തവണയാണ് ആക്രമണമുണ്ടായത്.

പുലർച്ചെ ​പ്രാദേശിക സമയം 3.30 ഓടെയാണ് ആദ്യം ആക്രമണ ശ്രമം നേരിട്ടത്. സുരക്ഷാ ഭീഷണി വർധിച്ച സാഹചര്യത്തിൽ വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, മിനുറ്റുകൾക്കുള്ളിൽ തുടർച്ചയായി ആക്രമണം ഉണ്ടായി. 12ഓളം തവണ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ആകാശത്ത് പുകയും ഇന്റർസെപ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും കണ്ടതായും അൽ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​US Iran WarIsrael Iran War
News Summary - Concerns continue; Iran attacks Qatar again
Next Story