Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ ഉദൈദ് വ്യോമതാവളത്തെ...

അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം

text_fields
bookmark_border
Iran attacks Al Udeid air base
cancel
camera_alt

പ്രതീകാത്മക ചിത്രം

ദോഹ: ഗൾഫ് മേഖലയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ആക്രമണം. ചൊവ്വാഴ്ച രാത്രിയോടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്.

ഒരു മിസൈൽ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയപ്പോൾ, രണ്ടാമത്തെ മിസൈൽ അൽ ഉദൈദ് ബേസിൽ പതിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ​പ്രതിരോധ മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദമാക്കി.

അതേസമയം, രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാനും ബാഹ്യ ഭീഷണികളെ നേരിടാനുള്ള പൂർണ്ണ ശേഷിയും സജ്ജീകരണങ്ങളും ഖത്തർ സായുധ സേനക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

പൗരന്മാരും താമസക്കാരും സന്ദർശകരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missile AttackUS AirbasesIran Israel Tensions
News Summary - Iran attacks Al Udeid air base
Next Story