Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ ആ​ക്ര​മ​ണം...

ഇ​റാ​ൻ ആ​ക്ര​മ​ണം മേ​ഖ​ല​യി​ൽ ഗു​രു​ത​ര​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃഷ്ടി​ക്കും -ഖ​ത്ത​ർ

text_fields
bookmark_border
ഇ​റാ​ൻ ആ​ക്ര​മ​ണം മേ​ഖ​ല​യി​ൽ ഗു​രു​ത​ര​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃഷ്ടി​ക്കും -ഖ​ത്ത​ർ
cancel

ദോ​ഹ: ഇ​റാ​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ മേ​ഖ​ല​യി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഖ​ത്ത​ർ.

ജോ​ർ​ഡാ​ൻ, കു​വൈ​ത്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു​നേ​രെ ക​ഴി​ഞ്ഞ​ദി​വ​സം ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച ഖ​ത്ത​ർ, ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ന​ല്ല അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളെ ഇ​ത് സ​ങ്കീ​ർ​ണ്ണ​മാ​ക്കും. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​കു​ന്ന എ​ല്ലാ സൈ​നി​ക ന​ട​പ​ടി​ക​ളും ആ​ക്ര​മ​ണ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഖ​ത്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ർ​ഡാ​നും കു​വൈ​ത്തി​നും പൂ​ർ​ണ്ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​ർ, പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പൂ​ർ​ണ്ണ ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran attackqatar​Qatar Ministry of Foreign Affairs
News Summary - Iran attack will have serious repercussions said Qatar
Next Story