ഇറാൻ ആക്രമണം: അപലപിച്ച് ശൂറ കൗൺസിൽ
text_fieldsശൂറ കൗൺസിൽ യോഗത്തിൽനിന്ന്
ദോഹ: അൽ ഉദൈദ് വ്യോമതാവളത്തിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ശൂറ കൗൺസിൽ. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിലേക്കും വ്യോമപരിധിയിലേക്കുമുള്ള കടന്നുകയറ്റമാണന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാമാണെന്നും ഊന്നിപ്പറഞ്ഞു.
ഖത്തർ ശൂറ കൗൺസിൽ തമീം ബിൻ ഹമദ് ഹാളിൽ ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം -ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ സായുധ സേന നടത്തിയ പ്രത്യാക്രമണത്തെ അഭിനന്ദിച്ചു. ഈ ആക്രമണം മേഖലയുടെ സ്ഥിരതക്കും നല്ല അയൽബന്ധ നയങ്ങൾക്കും ഭീഷണിയാണെന്നും പറഞ്ഞു.
വിവിധ രാജ്യങ്ങളും ലോകനേതാക്കളും നൽകിയ പിന്തുണക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ച കൗൺസിൽ, ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധവിരാമ ഉടമ്പടിയെയും മേഖലയിലെ സമാധാനത്തിന് ഖത്തർ നടത്തിയ നയതന്ത്ര ശ്രമങ്ങളെയും സ്വാഗതം ചെയ്തു.
2014ലെ സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമ ഭേദഗതി അടക്കം വിവധ വിഷയങ്ങൾ ശൂറ കൗൺസിൽ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

