Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ ആ​ക്ര​മ​ണം:...

ഇ​റാ​ൻ ആ​ക്ര​മ​ണം: ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
ഇ​റാ​ൻ ആ​ക്ര​മ​ണം: ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ
cancel

ദോ​ഹ: കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ രാ​ജ്യ​ങ്ങ​ൽ​ക്കു നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​നും പ്ര​ദേ​ശി​ക അ​ഖ​ണ്ഡ​ത​ക്കും നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​വും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ ചാ​ർ​ട്ട​റി​ന്റെ​യും ലം​ഘ​ന​വു​മാ​ണി​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഇ​റാ​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കും.​

ഇ​ത് സ​മാ​ധാ​ന​വും സ്ഥി​ര​ത​യും കൈ​വ​രി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ, ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തും. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​കു​ന്ന എ​ല്ലാ സൈ​നി​ക ന​ട​പ​ടി​ക​ളും ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ട​ന​ടി പൂ​ർ​ണ്ണ​മാ​യും അ​വ​സാ​നി​പ്പി​ക്ക​ണം. ച​ർ​ച്ച​ക​ളു​ടെ​യും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ​യും പാ​ത​യി​ലേ​ക്ക് എ​ല്ലാ​വ​രും തി​രി​ച്ചെ​ത്ത​ണം. ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളി​ലൂ​ടെ കൈ​വ​രി​ച്ച ധാ​ര​ണ​ക​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondemnsIran attackgulfqatar​
News Summary - Iran attack: Qatar strongly condemns
Next Story