ഇറാൻ ആക്രമണം; യു.എന്നിൽ പ്രതിഷേധവുമായി ഖത്തർ
text_fieldsജനീവയിൽ മനുഷ്യാവകാശ കൗൺസിലിന്റെ 61ാമത് സെഷനിൽ ഖത്തറിന്റെ പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്മാൻ അൽ
മുഫ്ത സംസാരിക്കുന്നു
ദോഹ: സിവിലിയന്മാരുടെ പ്രദേശങ്ങൾ, താമസസ്ഥലങ്ങൾ എന്നിവ ലക്ഷ്യംവെച്ച് മേഖലയിലെ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി ഖത്തർ. ജനീവയിൽ മനുഷ്യാവകാശ കൗൺസിലിന്റെ 61ാമത് സെഷനിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്മാൻ അൽ മുഫ്തയാണ് പ്രതിഷേധം അറിയിച്ചത്. ഇറാൻ ആക്രമണം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഇത്തരം പ്രവൃത്തികൾ തുടരുന്നത് ആശങ്കാജനകമാണെന്നും അവർ ചൂണ്ടിക്കാട്ടി.
മേഖലയിലെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ഇത് ദേശീയ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും സിവിലിയന്മാരുടെ സുരക്ഷക്കു നേരെയുള്ള ഭീഷണിയുമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണ്. ഇറാൻ ആക്രമണത്തെ അപലപിച്ച് സുരക്ഷാ കൗൺസിൽ പാസ്സാക്കിയ പ്രമേയത്തെയും അവർ സ്വാഗതം ചെയ്തു.
യു.എൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 അനുസരിച്ച് പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം ഖത്തറിനുണ്ട്. സംഘർഷം ഉടനടി അവസാനിപ്പിച്ച് സംഭാഷണത്തിലേക്കും ചർച്ചകളിലേക്കും എല്ലാ കക്ഷികളും തിരിച്ചുവരണമെന്നും അവർ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

