Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ ആ​ക്ര​മ​ണം:...

ഇ​റാ​ൻ ആ​ക്ര​മ​ണം: അ​നു​ശോ​ചി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
ഇ​റാ​ൻ ആ​ക്ര​മ​ണം: അ​നു​ശോ​ചി​ച്ച് ഖ​ത്ത​ർ
cancel

ദോ​ഹ: ബ​ഹ്‌​റൈ​നി​ൽ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു യു.​എ.​ഇ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഖ​ത്ത​ർ. ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു.​എ.​ഇ സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

യു.​എ.​ഇ​ക്കും ബ​ഹ്‌​റൈ​നും പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യം ആ​വ​ർ​ത്തി​ച്ച ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​രു രാ​ജ്യ​ങ്ങ​ളും അ​വ​രു​ടെ പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ​യും അ​റി​യി​ച്ചു. ര​ക്ത​സാ​ക്ഷി​യു​ടെ കു​ടും​ബ​ത്തി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ മ​ന്ത്രാ​ല​യം, ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്നും വി​ശ​ദ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolencesIran attackBahrainqatar​
News Summary - Iran attack: Qatar expresses condolences
Next Story