Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ ആ​ക്ര​മ​ണം;...

ഇ​റാ​ൻ ആ​ക്ര​മ​ണം; ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ഖ​ത്ത​ർ

text_fields
bookmark_border
Qatar News
cancel

ദോ​ഹ: യു​ദ്ധ​ത്തി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ളി​ൽ ഇ​റാ​നി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഖ​ത്ത​ർ. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലാ​ണ് ഖ​ത്ത​ർ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​റാ​ന്റേ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ഖ​ത്ത​ർ കു​റ്റ​പ്പെ​ടു​ത്തി. ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ന്റോ​ണി​യോ ഗു​ട്ട​റ​സി​നും യു.​എ​ൻ ര​ക്ഷാ​സ​മി​തി​ക്കും നൽകിയ കത്തിലാണ് ഖത്തർ ആവശ്യമുന്നയിച്ചത്. ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി​യാ​ണ് ക​ത്തയ​ച്ച​ത്. ഇ​റാ​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്താ​മ​ത്തെ ക​ത്താ​ണ് ഖ​ത്ത​ർ യു.​എ​ന്നി​ന് കൈ​മാ​റി​യ​ത്.

ഇ​റാ​ന്റെ ആ​ക്ര​മ​ണം ര​ക്ഷാ​സ​മി​തി​യു​ടെ പ്ര​മേ​യ​ങ്ങ​ൾ​ക്കും അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ​ക്കും എ​തി​രാ​ണ്. നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ അ​ന്താ​രാ​ഷ്ട്ര സ​മി​തി രൂ​പ​വ​ത്ക​രി​ക്ക​ണം. ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ നി​റ​വേ​റ്റ​ണ​മെ​ന്നും ഖ​ത്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ർ​ച്ച് 28 മു​ത​ൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ഇ​റാ​ൻ ഖ​ത്ത​റി​നെ ആ​ക്ര​മി​ച്ചു. ഡ്രോ​ൺ, ക്രൂ​സ് മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളെ​യും സാ​യു​ധ​സേ​ന പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും ഒ​രു മി​സൈ​ൽ ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ക്വ വ​ൺ എ​ണ്ണ ടാ​ങ്ക​റി​ൽ പ​തി​ച്ചു. അ​യ​ൽ രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്ക​രു​തെ​ന്ന ര​ക്ഷാ​സ​മി​തി​യു​ടെ പ്ര​മേ​യ​ത്തി​ന് വി​ല ക​ൽ​പ്പി​ക്കാ​തെ​യാ​ണ് ഇ​റാ​ന്റെ ക​ട​ന്നു​ക​യ​റ്റ​മു​ണ്ടാ​കു​ന്ന​ത്. സി​വി​ലി​യ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ചു​ള്ള നീ​ക്ക​ങ്ങ​ൾ ജ​നീ​വ ക​ൺ​വ​ൻ​ഷ​ൻ അം​ഗീ​ക​രി​ച്ച നി​യ​മ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും ഖ​ത്ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. യു.​എ​ൻ ചാ​ർ​ട്ട​റി​ലെ ആ​ർ​ട്ടി​ക്കി​ൽ 51 പ്ര​കാ​രം രാ​ജ്യ​ത്തി​ന് സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും ഉറപ്പാക്കാ​ൻ ഏ​തു ന​ട​പ​ടി​യും കൈ​ക്കൊ​ള്ളു​മെ​ന്നും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationIran attackqatar​
News Summary - Iran attack; Qatar demands compensation
Next Story