അക്ഷരവെളിച്ചവുമായി ഐ.പി.എച്ച് പവലിയൻ
text_fieldsദോഹ പുസ്തകമേളയിലെ ഐ.പി.എച്ച് പവലിയൻ
ദോഹ: വ്യാഴാഴ്ച തുടക്കം കുറിച്ച ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാള ഭാഷയെ പ്രതിനിധീകരിച്ചു ഇത്തവണയും ഐ.പി.എച്ച് പവലിയൻ തുറന്നു. എച്ച് വൺ -09ലാണ് മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണാലയമായ ഐ.പി.എച്ച് പവലിയൻ. മേള ഈ മാസം 18 വരെ തുടരും. രാവിലെ എട്ട് മണിക്ക് പ്രവർത്തനം ആരംഭിക്കുന്ന സ്റ്റാളുകൾ രാത്രി 11 വരെ തുടരും. ഐ.പി.എച്ചിനു പുറമെ, ഇന്ത്യയിൽനിന്നും ഏതാനും പ്രസിദ്ധീകരണാലയങ്ങൾകൂടി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മലയാളികളുടെ ഭാഗത്തുനിന്നും വമ്പിച്ച പ്രതികരണമായിരുന്നു മേളയിൽ അനുഭവപ്പെട്ടത്. ഡി.സി ബുക്സ്, അദർ ബുക്സ്, വചനം തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ പ്രസാധകരുടെ പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്.
200ൽപരം വിഷയങ്ങളിലെ പുസ്തകങ്ങൾ ലഭിക്കുന്ന മേളയിൽ മുഴുവൻ പ്രസിദ്ധീകരണങ്ങൾക്കും 10 മുതൽ 25 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഐ.പി.എച്ച് മാനേജ്മെന്റ് അറിയിച്ചു. നാട്ടിലേക്ക് അയക്കുന്നതിനും ഖത്തറിൽ വാങ്ങുന്നതിനു പ്രത്യേകം പാക്കേജുകളിൽ പുസ്തകം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

