ഐപാക് സ്പോർട്സ്: കാരംസിൽ ശനീബ്-ജംഷാദ് ജേതാക്കൾ
text_fieldsകാരംസ് ടൂർണമെന്റ് വിജയികൾ ട്രോഫിയുമായി
ദോഹ: ഇന്ത്യൻ ഫർമസിസ്റ്റ്സ് അസോസിയേഷൻ ഖത്തർ സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായി സംഘടിപ്പിച്ച ഡബ്ൾസ് കാരംസ് ടൂർണമെന്റിൽ ജംഷാദ് - ശനീബ് സഖ്യം ജേതാക്കളായി. ഫൈനലിൽ ആസിഫ് -സകീർ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
അൽ നാസർ കാരംസ് ക്ലബിൽ നടന്ന മത്സരത്തിൽ ടീം ബീറ്റാ ബ്ലോക്കേഴ്സ്, അഡ്രെനിനെർജിക് സ്ട്രൈകേഴ്സ്, വൈറ്റാമിൻ റോക്കേഴ്സ്, പ്രൊബയോട്ടിക് ബൂസ്റ്റേഴ്സ് എന്നീ നാല് ഗ്രൂപ്പുകളിൽനിന്ന് 12 ടീമുകൾ മാറ്റുരച്ചു. ടൂർണമെന്റ് ഖത്തർ ഇന്ത്യൻ കാരംസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇബ്രാഹിം സിലോൺ ഉദ്ഘാടനം ചെയ്തു.
മഷൂദ്-ശുഹൈൽ സഖ്യം മൂന്നാം സ്ഥാനം നേടി. ടൂർണമെന്റിന് സജീർ, ഷാനവാസ് കോഴിക്കൽ, അബ്ദുൽ റഹിമാൻ എരിയാൽ, ഹനീഫ് പേരാൽ എന്നിവർ നേതൃത്വം നൽകി. ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 30 ന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

