Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ​നി​ന്ന​വ​ർ...

ഖ​ത്ത​റി​ൽ​നി​ന്ന​വ​ർ ക്ഷ​ണി​ച്ചു; പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി

text_fields
bookmark_border
ഖ​ത്ത​റി​ൽ​നി​ന്ന​വ​ർ ക്ഷ​ണി​ച്ചു; പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി
cancel
camera_alt

ക​ണ്ണൂ​ർ ചൊ​ക്ലി രാ​മ​വി​ലാ​സം ഹൈ​സ്കൂ​ളി​ലെ 1980--81 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ചു​കാ​ർ 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം

ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ

ദോ​ഹ: ഖ​ത്ത​ർ പ്ര​വാ​സി​ക​ളു​ടെ മു​ൻ​ൈ​ക​യി​ൽ രൂ​പ​വ​ത്​​ക​രി​ച്ച 'ച​ങ്ങാ​യീ​സ്' വാ​ട്​​സ്​ ആ​പ്​ ഗ്രൂ​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം. ക​ണ്ണൂ​ർ ചൊ​ക്ലി രാ​മ​വി​ലാ​സം ഹൈ​സ്കൂ​ളി​ലെ 1980--81 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ചാ​ണ്​ 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന​ത്. ആ​ർ​ട്ടി​സ്​​റ്റ്​ പ്രേ​മ​െൻറ​യും പി.​വി. ഇ​സ്മാ​യി​ലി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​റി​ൽ രൂ​പ​വ​ത്​​ക​രി​ച്ച വാ​ട്​​സ്​ ആ​പ്​ ​ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ്​ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ഒ​പ്പം​പ​ഠി​ച്ച 153 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഗ്രൂ​പ്പി​ലു​ള്ള​ത്. ഇ​വ​രാ​ണ്​ സ​ഹ​പാ​ഠി​യാ​യ ന​ജീ​ബി​െൻറ വീ​ട്ടി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി​യ​ത്.

ഇ​പ്പോ​ൾ രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഹെ​ഡ്മാ​സ്​​റ്റ​റാ​യ കെ.​എം. സു​രേ​ഷ് ബാ​ബു​വാ​ണ്​ അ​ന്ന്​ പ​ഠി​ച്ച​വ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മേ​ൽ​വി​ലാ​സ​മ​ട​ക്കം സ്​​കൂ​ൾ രേ​ഖ​യി​ൽ നോ​ക്കി ശേ​ഖ​രി​ച്ച​ത്. പ​ർ​വീ​സ്, റ​ഷീ​ദ്, ര​മേ​ഷ്, പ​വി​ത്ര​ൻ, റ​ഫീ​ഖ്, ശ​ശി, ശ​ശി, അ​ശോ​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും നി​ല​വി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​മാ​യ​വ​ർ പ​​ങ്കെ​ടു​ത്തു.

ഡോ. ​സു​ഘോ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​സി​സ്​​റ്റ​ൻ​റ്​ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കി​ഷോ​ർ, ഇ​ട​ത്തി​ൽ സ​മ​ദ്, വി​മു​ക്ത​ഭ​ട​ന്മാ​രാ​യ രാ​ജീ​വ്, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ മൊ​യ്​​ലോ​ത്ത്, മ​ഹ​മൂ​ദ്, ല​ത്തീ​ഫ്, പ​പ്പ​ൻ, ഗി​രീ​ഷ്, അ​ബ്​​ദു​ൽ കാ​ദ​ർ, കൃ​ഷ്ണ​ദാ​സ്, പ്രേം​ദാ​സ്, അ​ശോ​ക​ൻ, റ​ഫീ​ഖ്, മ​നോ​ഹ​ര​ൻ തു​ട​ങ്ങി 62ഓ​ളം പേ​ർ സം​ഗ​മ​ത്തി​നെ​ത്തി. ക​ഥ​ക​ളും പാ​ട്ടു​ക​ളു​മാ​യി നാ​ലു മ​ണി​ക്കൂ​റാ​ണ്​ സം​ഗ​മം നീ​ണ്ട​ത്. ന​ജീ​ബി​െൻറ വീ​ട്ടു​കാ​രു​ടെ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യു​മു​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത ത​വ​ണ​യും സം​ഗ​മം ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 55805748 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​െ​പ്പ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Invited from Qatar; Alumni gathered
Next Story