തനിമ ഖത്തർ ‘ആർട്ട്മോസ്ഫിയർ’; റയ്യാൻ ജേതാക്കൾ
text_fieldsതനിമ ഖത്തർ സംഘടിപ്പിച്ച ‘ആർട്ട്മോസ്ഫിയർ 2025’ കലാമേള വനിതാ വിഭാഗം ജേതാക്കളായ റയ്യാൻ സോൺ
ദോഹ: തനിമ ഖത്തർ സംഘടിപ്പിച്ച ‘ആർട്ട്മോസ്ഫിയർ 2025’ ഇന്റർസോൺ കലാമേളയിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ റയ്യാൻ സോൺ ഓവറോൾ കിരീടം ചൂടി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ പുരുഷ വിഭാഗത്തിൽ വക്റ സോൺ റണ്ണറപ്പായി.മദീന ഖലീഫക്കാണ് മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തിൽ മദീന ഖലീഫ രണ്ടും ദോഹ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ വക്റ സോണിലെ റഫീഖ് നീർമുണ്ടയും വനിതാ വിഭാഗത്തിൽ മദീന ഖലീഫയിലെ സന അബുലൈസും വ്യക്തിഗത ചാമ്പ്യന്മാരായി.
കഥ, കവിത, കലിഗ്രഫി, പെയിന്റിങ്, കാർട്ടൂൺ തുടങ്ങിയ രചനാ മത്സരങ്ങളിലും ഖുർആൻ പാരായണം, പ്രസംഗം, മാപ്പിള പാട്ട്, കഥാപ്രസംഗം, സംഘഗാനം, സ്കിറ്റ്, സംഗീത ശില്പം, മൈം, പദ്യം ചൊല്ലൽ തുടങ്ങിയ സ്റ്റേജ് മത്സരങ്ങളിലുമായി റയ്യാൻ, വക്റ, മദീന ഖലീഫ, ദോഹ, തുമാമ, അൽഖോർ സോണുകൾ മാറ്റുരച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രാദേശികതല മത്സരങ്ങളിൽ മികവ് പുലർത്തിയ വ്യക്തികളും ടീമുകളുമാണ് ഇന്റർ സോൺ മത്സരങ്ങളിൽ പങ്കെടുത്തത്.
തനിമ ഖത്തർ സംഘടിപ്പിച്ച ‘ആർട്ട്മോസ്ഫിയർ 2025’ കലാമേള പുരുഷ വിഭാഗം ജേതാക്കളായ റയ്യാൻ സോൺ
സമാപന ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറിയ സംഗീതവിരുന്ന് ഏറെ ആസ്വാദ്യകരമായി. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, നൗഫൽ പാലേരി, വിമൻ ഇന്ത്യ പ്രസിഡന്റ് എം. നസീമ ടീച്ചർ, വൈസ് പ്രസിഡന്റുമാരായ ത്വയ്യിബ അർഷദ്, ഷംല സിദ്ദീഖ്, ജനറൽ സെക്രട്ടറി സജ്ന ഇബ്രാഹിം, സുനില അബ്ദുൽ ജബ്ബാർ തുടങ്ങിയവർ ജേതാക്കൾക്ക് ട്രോഫികൾ കൈമാറി.
പരിപാടികൾക്ക് തനിമ ഡയറക്ടർ ഡോ. സൽമാൻ പി.വി, പ്രോഗ്രാം ജനറൽ കൺവീനർ ജസീം സി.കെ, എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹ്സിൻ കാപ്പാടൻ, അനീസ് കൊടിഞ്ഞി, വനിതാ വിഭാഗം ജനറൽ കൺവീനർ ബബീന ബഷീർ, സുനില, വളന്റിയർ വൈസ് ക്യാപ്റ്റൻ താഹിർ, നിസാർ പി.വി, സാലിം വേളം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

