ഇന്റർസോൺ ബോക്സ് ക്രിക്കറ്റ്: തുമാമ ജേതാക്കൾ
text_fieldsയൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ഒന്നാമത് ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ തുമാസ സോൺ ടീം
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ഒന്നാമത് ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ തുമാമ സോൺ ജേതാക്കളായി. ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ കലാശപ്പോരിൽ അൽഖോറിനെ പരാജയപ്പെടുത്തിയാണ് തുമാമ പ്രഥമ ഇന്റർസോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം സ്വന്തമാക്കിയത്. ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്റ, അൽഖോർ സോണുകളിൽനിന്നുള്ള ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്. മികച്ച ബാറ്ററായി നബീലിനെയും (തുമാമ) ബൗളറായി നജീബിനെയും (അൽഖോർ) തിരഞ്ഞെടുത്തു. ആരിഫ്, ഫൈസൽ, ഹബീബ്, അഹ്മദ് എന്നിവർ നേതൃത്വം നൽകി. ഫബീർ അലി, ആസ്ജദ്, റഫീഖ്, ജീഷിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

