ഷവോമി 12 സീരീസുമായി ഇന്റർടെക്
text_fieldsഷവോമി സ്മാർട്ഫോൺ 12 സീരീസിന്റെ ഖത്തറിലെ ലോഞ്ചിങ് ഇന്റർടെക് ഗ്രൂപ് സി.ഒ.ഒ എൻ.കെ. അഷ്റഫ്, ഷവോമി കൺട്രി മാനേജർ ഗാരി വാങ് എന്നിവരുടെ നേതൃത്വത്തിൽ നിർവഹിക്കുന്നു
ദോഹ: ലോകോത്തര മൊബൈൽ ഫോൺ ബ്രാൻഡായ ഷവോമിയിൽനിന്നുള്ള ഏറ്റവും പുതിയ 12 സീരീസ് ഫോണുകൾ ഖത്തറിൽ പുറത്തിറങ്ങി.
ദോഹ ഹോളിഡേ ഇൻ ഹോട്ടൽ ബിസിനസ് പാർക്കിൽ നടന്ന ചടങ്ങിൽ ഷാവോമിയുടെ ഔദ്യോഗിക വിതരണക്കാരായ ഇന്റർടെക് ഗ്രൂപ് ഡബ്ല്യൂ.എൽ.എൽ വഴിയാണ് ആരാധകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ സീരീസ് ഖത്തർ വിപണിയിലെത്തുന്നത്. ഷമോവി 12 സീരീസിന്റെ 12 പ്രോ, 12 എന്നിവയാണ് പുറത്തിറക്കിയത്. കമ്പനി പ്രതിനിധികളും ഇന്റർടെക് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
വിഡിയോഗ്രഫി മുതൽ പ്രവർത്തന ശേഷിയിലും രൂപകൽപനയിലും ആകർഷകമായ സവിശേഷതകളോടെയാണ് സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഷവോമി തങ്ങളുടെ ഏറ്റവും പുതിയ സീരീസ് പുറത്തിറക്കുന്നത്. അത്യാധുനിക ട്രിപ്ൾ 50 എം.പി അറേ, സോണി ഐ.എം.എക്സ് 707 അൾട്രാ ലാർജ് മെയിൻ സെൻസർ, 13 എം.പി അൾട്രാ വൈഡ് ആംഗിൾ കാമറ, അഞ്ച് എം.പി ടെലിമാക്രോ കാമറ എന്നീ സവിശേഷതകളോടെയാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്. സ്നാപ്ഡ്രാഗൺ എട്ട് ജനറേഷൻ വൺ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻതലമുറകളെ അപേക്ഷിച്ച് ജി.പി.യു ഗ്രാഫിക് റെൻഡറിങ് മികവും ഊർജകാര്യക്ഷമതയും ഉറപ്പാക്കുന്നതാണ് നൂതന പ്രോസസറിന്റെ സാന്നിധ്യം.
ഡിസ്പ്ലേയിൽ സ്ക്രാച്ച് റെസിസ്റ്റന്റ്, ട്രിപ്ൾ ലെയർ കാമറ, 6.28 ഇഞ്ച് വലുപ്പത്തിലുള്ള ടച്ച് അമോലെഡ് ഡിസ്പ്ലേ, 1080-2400 പി.എൽ റെസലൂഷൻ സ്ക്രീൻ എന്നിവയും ആകർഷകമാക്കുന്നു. സ്ക്രോളിങ്, സ്വൈപ്പിങ്, സ്ലൈഡിങ് എന്നിവയും ഉപയോക്താക്കൾക്ക് ഏറെ ആകർഷകം. 120 വാട്സ് ഹൈപ്പർ ചാർജറും ബൂസ്റ്റ് മോഡിൽ 18 മിനിറ്റിനുള്ളിൽ 4600 എം.എ.എച്ച് ബാറ്ററി പൂർണമായി ചാർജ് ചെയ്യാനുള്ള ശേഷിയുമെല്ലാം ശ്രദ്ധേയമാണ്.
12 പ്രോ പർപ്ൾ, ഗ്രേ, നീല നിറങ്ങളിലാണ് ലഭ്യമാവുന്നത്. പ്രോ മോഡലിന് 12 ജി.ബി + 256 ജി.ബിക്ക് 3599 റിയാലും 12 മോഡൽ എട്ട് ജി.ബി +256 ജി.ബി ഫോണിന് 2949 റിയാലുമാണ് ഖത്തറിലെ വില.
ഷവോമിയുടെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ ഖത്തർ വിപണിയിലെത്തിക്കാനും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കഴിയുന്നത് അഭിമാനകരമാണെന്ന് ഇന്റർടെക് ഗ്രൂപ് സി.ഒ.ഒ എൻ.കെ അഷ്റഫ് പറഞ്ഞു. ഷവോമിയുമായുള്ള സഹകരണം ഖത്തറിൽ ഈ ബ്രാൻഡിനെ കെട്ടിപ്പടുക്കുന്നതിലും ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ വിപണി സ്വന്തമാക്കുന്നതിനും സഹായകമായതായും അദ്ദേഹം പറഞ്ഞു.
അതിവേഗം വളരുന്ന ഇലക്ട്രോണിക്, സ്മാർട്ഫോൺ കമ്പനിയാണ് ഷവോമിയെന്ന് കൺട്രി മാനേജർ ഗാരി വാങ് പറഞ്ഞു. 2021 രണ്ടാംപാദത്തിലെ കണക്കുകൾ പ്രകാരം ആഗോ സ്മാർട്ഫോൺ വിപണിയിൽ ഷവോമി ബ്രാൻഡ് രണ്ടാം സ്ഥാനത്ത് ഇടമുറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

