ഷവോമിയുടെ ആഗോളപുരസ്കാരം സ്വന്തമാക്കി ഇന്റർടെക്
text_fieldsബെയ്ജിങ്ങിൽ നടന്ന ഷവോമി ഗ്ലോബൽ പാർട്ണർ കോൺഫറൺസിൽ ഇന്റർടെക് ഗ്രൂപ് സി.ഇ.ഒ അഷ്റഫ് എൻ.കെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കൊപ്പം പുരസ്കാരവുമായി
ദോഹ: സ്മാർട്ട് ഫോൺ വിപണിയിലെ വമ്പന്മാരായ ഷവോമിയുടെ അംഗീകാരം സ്വന്തമാക്കി ഖത്തറിലെ വിതരണക്കാരായ ഇന്റർടെക് ഗ്രൂപ്. ബെയ്ജിങ്ങിൽ നടന്ന കമ്പനിയുടെ ഗ്ലോബൽ പാർട്ണർ സമ്മേളനത്തിലാണ് ദീർഘകാലത്തെ പങ്കാളിത്ത മികവിനുള്ള പുരസ്കാരം ഇന്റർടെക് സ്വന്തമാക്കിയത്.
‘വിന്നിങ് ടുഗെദർ, വിന്നിങ് ടുമോറോ’ എന്ന പ്രമേയത്തിൽ ബെയ്ജിങ്ങിൽ നടന്ന അന്താരാഷ്ട്ര പങ്കാളികളുടെ സമ്മേളനത്തിൽ ഇന്റർടെക് ഗ്രൂപ് സി.ഒ.ഒ അഷ്റഫ് എൻ.കെ ഏറ്റുവാങ്ങി. 2019ന് ശേഷം, അന്താരാഷ്ട്ര വിതരണ പങ്കാളികളെയെല്ലാം പങ്കെടുപ്പിച്ച് നടന്ന ഷവോമിയുടെ ഗ്ലോബൽ സമ്മേളനത്തിൽ 58 രാജ്യങ്ങളിൽനിന്നായി വിതരണക്കാർ, പങ്കാളികൾ, വ്യവസായ പ്രമുഖർ ഉൾപ്പെടെ 600ൽ അധികം പേർ പങ്കെടുത്തു.
സ്മാർട്ഫോൺ, സ്മാർട് ടെക്നോളജി മേഖലയിൽ മുൻനിര ബ്രാൻഡായി മാറിയ ‘ഷവോമി’യുടെ പുതിയ കാലത്തെ കുതിപ്പിന് ഊർജം പകരുന്നതായിരുന്നു ആഗോള സംഗമം. 2017 മുതൽ ഷവോമി കോർപറേഷനുമായി കൈകോർത്ത് ഖത്തറിലെ വിതരണ ശൃംഖലയെ ഇന്റർടെക് ഗ്രൂപ്പാണ് നയിക്കുന്നത്. ബ്രാൻഡിന് രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ മുൻനിരയിലെത്തിക്കുന്നതിലും വിശ്വാസ്യത നിലനിർത്തുന്നതിലും ഇന്റർടെക് ഗ്രൂപ് നിർണായ പങ്കാളിയായി മാറി. വിൽപനക്കൊപ്പം സർവിസും നൽകുന്നു.
ഷവോമിയുമായുള്ള പങ്കാളിത്തത്തിലെ അഭിമാനകരമായ നേട്ടമാണ് പുരസ്കാരവിജയമെന്ന് ഇന്റർടെക് ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുല്ല ഖലീഫ അൽ സുബൈഇ പറഞ്ഞു. ഷാവോമി ഗ്ലോബൽ പാർട്ണർ കോൺഫറൻസിൽ ദീർഘകാല മികച്ച പങ്കാളി അവാർഡ് നേടിയത് ബഹുമതിയും അംഗീകാരവുമാണെന്നും ഇത് സഹകരണത്തിന്റെ ശക്തിയുടെയും ഫലപ്രാപ്തിയുടെയും തെളിവാണെന്നും ഇന്റർടെക് സി.ഒ.ഒ എൻ.കെ. അഷ്റഫ് പറഞ്ഞു.
ഷവോമിയുടെ അത്യാധുനിക സാങ്കേതികവിദ്യയും നൂതനത്വവും രാജ്യത്തേക്ക് കൊണ്ടുവരാൻ പ്രവർത്തിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും പുതിയതും മികച്ചതുമായ ഉൽപന്നങ്ങൾ എത്തിക്കുന്നത് തുടരും -അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

