ഇന്റർസ്കൂൾ ഹാൻഡ്ബാൾ ടൂർണമെന്റ്; എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് കിരീടം
text_fieldsഖത്തർ ഇന്ത്യൻ ഹാൻഡ്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ഇന്റർസ്കൂൾ ഹാൻഡ്ബാൾ
ടൂർണമെന്റിൽ ജേതാക്കളായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീം
ദോഹ: ഖത്തർ ഇന്ത്യൻ ഹാൻഡ്ബാൾ അസോസിയേഷൻ (ക്യു.ഐ.എച്ച്.എ) സംഘടിപ്പിച്ച പ്രഥമ ഇന്റർസ്കൂൾ ഹാൻഡ്ബാൾ ടൂർണമെന്റിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് ചാമ്പ്യൻഷിപ്. പെൺകുട്ടികളുടെ ഹാൻഡ്ബാൾ ടീം ഒന്നാം സ്ഥാനവും, ആൺകുട്ടികളുടെ ടീം ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനവും കരസ്ഥമാക്കി. ഖത്തറിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ പങ്കാളിത്തത്താൽ ഹാൻഡ്ബാൾ ടൂർണമെന്റ് ശ്രദ്ധേയമായിരുന്നു.
പെൺകുട്ടികളുടെ വിഭാഗത്തിൽ പത്താം ക്ലാസിലെ ജസയെ മികച്ച പ്ലെയററായി തെരഞ്ഞെടുത്തു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ 12ാം ക്ലാസിലെ റൂബൻ ജോർജിനെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുത്തു. മുഹമ്മദ് നവാസ്, കാബിയ, മറിയം എന്നിവരുടെ പരിശീലനവും മാർഗനിർദേശവും പ്രോത്സാഹനവുമാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീമിന്റെ വിജയത്തിന് നിർണായക ഘടകമായി പ്രവർത്തിച്ചത്.
എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദറും മാനേജ്മെന്റും സ്കൂൾ ടീമിനെയും പരിശീലകരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

