ഇൻറർനെറ്റ് ദുരുപയോഗം : മൂന്നുവർഷം ജയിലും ലക്ഷം റിയാൽ പിഴയും
text_fieldsആഭ്യന്തരമന്ത്രാലയം ആസ്ഥാനം. (മന്ത്രാലയത്തിന് കീഴിലാണ് സൈബർ കുറ്റകൃത്യം തടയൽ വകുപ്പ് പ്രവർത്തിക്കുന്നത്)
ദോഹ: ഈയടുത്ത് സൈബർ കുറ്റകൃത്യങ്ങൾ ഏറെ കൂടാൻ കാരണം ഇൻറർനെറ്റിെൻറ ഉപയോഗത്തിൽ വന്ന വൻവർധന. ആഭ്യന്തരമന്ത്രാലയത്തിെൻറ കീഴിെല സാമ്പത്തിക സൈബർ കുറ്റകൃത്യം തടയൽ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇൻറർനെറ്റിനെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം സംജാതമായതോടെ സൈബർ കുറ്റകൃത്യങ്ങളും കൂടിയിരിക്കുകയാണെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ലെഫ്. എൻജിനീയർ അബ്ദുൽ അസീസ് മുഹമ്മദ് അൽ കഅബി പറഞ്ഞു.
ആഭ്യന്തരമന്ത്രാലയത്തിെൻറ പബ്ലിക് റിലേഷൻസ് വകുപ്പുമായി ചേർന്നുള്ള ഓൺലൈൻ ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ ബ്ലാക്ക്മെയിൽ ചെയ്യാനോ ഇൻറർനെറ്റോ മറ്റ് വിവരസാങ്കേതികവിദ്യയോ ദുരുപയോഗെപ്പടുത്തുന്നവർക്ക് മൂന്നുവർഷത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ ഒരുലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഒരുമിച്ചോ അതെല്ലങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് അശ്രദ്ധമായി ഫോണുകൾ ഉപയോഗിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത്. കുട്ടികളുടെ ഫോണുകളിൽ ദോഷകരമായ ആപ്പുകളോ മറ്റ് കാര്യങ്ങളോ ഉണ്ടോ എന്ന് കൃത്യമായി തുടർ നിരീക്ഷണം നടത്തണമെന്നും അേദ്ദഹം പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡ്, എ.ടി.എം തട്ടിപ്പുകേസുകള്‍ പരിഹരിക്കുന്നതില്‍ ഖത്തർ മുൻപന്തിയിലുണ്ട്. 2011 മുതലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടാനായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ 100 ശതമാനമാണ് വിജയമെന്നും സാമ്പത്തിക സൈബര്‍ കുറ്റകൃത്യ പ്രതിരോധ വിഭാഗം (ഇ ആൻറ് സി.സി.സി.ഡി) പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറ്റേ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കീഴിലാണ് ഇ ആൻഡ് സി.സി.സി.ഡി പ്രവര്‍ത്തിക്കുന്നത്. മാസ്റ്റര്‍കാര്‍ഡ്, വിസ എന്നിവയുമായി ബന്ധപ്പെട്ട അതോറിറ്റികളുമായി വകുപ്പിന് മികച്ച ബന്ധമാണുള്ളത്. തട്ടിപ്പുകളിലും മറ്റും ഉചിതമായ നടപടികള്‍ വളരെ നേരത്തെ സ്വീകരിക്കുന്നതിന് ഈ ബന്ധം സഹായകമാകുന്നുണ്ട്. തട്ടിപ്പ് ചെക്കുകളുമായി ബന്ധപ്പെട്ട കേസുകളും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിനു പുറത്തുനിന്നാണ് പലപ്പോഴും ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
തട്ടിപ്പുകാരുടെ ഭീഷണിയെ പ്രതിരോധിക്കാനും ചെറുക്കാനുമായി ഇ ആൻഡ് സി.സി.സി.ഡി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. തട്ടിപ്പു ചെക്കുകള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും പ്രതിരോധിക്കാനുമായി സമഗ്രമായ കര്‍മ്മപദ്ധതിയും നടപ്പാക്കുന്നു.
വിവിധ ഓഹരി പങ്കാളികളുമായി ചേര്‍ന്നാണ് ഇ ആൻഡ് സി.സി.സി.ഡി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. ബാങ്കുകളുടെയും രാജ്യത്തെ മറ്റു വകുപ്പുകളുടെയും പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ട്.
ഫോറന്‍സിക് ലബോറട്ടറി, സുരക്ഷാ പ്രിൻറിങ് പ്രസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ സേവനവും ഇക്കാര്യങ്ങളില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. തട്ടിപ്പുചെക്കുകള് തിരിച്ചറിയാനായി ബാങ്കുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഇ ആൻഡ് സി.സി.സി.ഡി സഹായം ലഭ്യമാക്കുന്നുണ്ട്. കാര്‍ഡ് ഉപയോക്താക്കളാണ് കുറ്റകൃത്യത്തിെൻറ ഇരകളാകുന്നതിൽ അധികവും. ഇലക്ട്രോണിക് ഇടപാടുകളും ഡെബിറ്റ്, ക്രെബിറ്റ് കാര്‍ഡുകളും കൈകാര്യം ചെയ്യുന്നതിലെ പരിമിതമായ ധാരണയാണ് ഇതിനുകാരണം. എ.ടി.എം ഇടപാടുകള്‍ നടത്തുമ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണം.
ഏതുസാഹചര്യത്തിലും കാര്‍ഡോ, പാസ് വേർഡോ പിന്‍നമ്പരോ മറ്റൊരാള്‍ക്ക് കൈമാറരുത്. സ്കിമ്മിങ് ഉള്‍പ്പടെയുള്ള വിവിധതരം തട്ടിപ്പുകളും വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എ.ടി.എം, കിയോസ്ക്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.