Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right35,000 അടി ഉയരത്തിലും...

35,000 അടി ഉയരത്തിലും ഇടമുറിയാതെ ഇൻറർനെറ്റ് :ആകാശത്തും ഇനി സൂപ്പർ വൈഫൈ

text_fields
bookmark_border
35,000 അടി ഉയരത്തിലും ഇടമുറിയാതെ ഇൻറർനെറ്റ് :ആകാശത്തും ഇനി സൂപ്പർ വൈഫൈ
cancel

ദോഹ: ഖത്തർ എയർവേ​സിെൻറ പ്രത്യേക​ ഇനി നൂറുദിവസം എല്ലാ യാത്രക്കാർക്കും ഉന്നത നിലവാരത്തിലുള്ള സൗജന്യ വൈ ഫൈ സേവനം. സൂപ്പർ വൈഫൈ കണക്​റ്റിവിറ്റിയാണ്​ ജനുവരി രണ്ടുവരെ ലഭിക്കുകയെന്ന്​ കമ്പനി അറിയിച്ചു. ഹൈ സ്​പീഡ്​ ബ്രോഡ്​ബാൻഡ്​​ സംവിധാനമുള്ള നൂറിലധികം വിമാനങ്ങൾ സജ്ജമായതോടനുബന്ധിച്ചാണ് യാത്രക്കാർക്ക്​ സൗജന്യ വൈഫൈ സംവിധാനം നൽകുന്നത്​. ലോകോത്തര സാറ്റലൈറ്റ്​ കമ്യൂണിക്കേഷൻ ദാതാക്കളായ 'ഇൻമാർസാറ്റു'മായി സഹകരിച്ചാണിത്​. ജി.എക്​സ്​ ഏവിയേഷൻ സാ​ങ്കേതിക വിദ്യയാണ്​ ഖത്തർ എയർവേ​സ്​ ഇതിനായി ഉപയോഗിക്കുന്നത്​. 2018ലാണ്​ ഖത്തർ എയർവേ​സ്​ വിമാനങ്ങളിൽ വൈഫൈ സൗകര്യം തുടങ്ങിയത്​.

ഏഷ്യ, മിഡിൽ ഈസ്​റ്റ്​, നോർത്ത്​​ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക്​ ഏറ്റവും കൂടുതൽ ഓൺബോർഡ്​ വൈ ഫൈ വിമാനങ്ങൾ ലഭ്യമാക്കുന്ന ഏറ്റവും വലിയ കമ്പനിയാണ്​ ഖത്തർ എയർവേ​സ്​. കോവിഡ് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഉപഭോക്താക്കൾക്ക്​ ഏറ്റവും മികച്ച സൗകര്യം ഒരുക്കുകയാണെന്ന്​ ഗ്രൂപ്പ്​ സി.ഇ.ഒ അക്​ബർ അൽ ബാക്കിർ പറഞ്ഞു. ഫൈവ്​ സ്​റ്റാർ സേവനങ്ങളാണ്​ ലഭ്യമാക്കുന്നത്​. വിമാനം പറക്കുന്നത്​ മുതൽ ലക്ഷ്യസ്​ഥാനത്ത്​ എത്തുന്നതുവരെ ഉന്നത ഗുണനിലവാരത്തിലുള്ള ഹൈ സ്​പീഡ്​ വൈ ഫൈ സേവനം നൽകാനാവുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ തമ്മിലുള്ള ഇൻറർനെറ്റ്​ ബന്ധം യാത്രക്കിടയിൽ നഷ്​ടപ്പെടരുതെന്ന്​ ആഗ്രഹിക്കുന്നു. ഇതിനാലാണ്​ യാത്രയിലുടനീളം ഇൻറർനെറ്റ്​ സംവിധാനം നൽകുന്നത്​. ​ആകാശത്ത്​ 35,000 അടി ഉയരത്തിലായിരിക്കു​േമ്പാഴും ഏത്​ സമയവും ജനങ്ങൾ തമ്മിൽ ഇൻറർനെറ്റിലൂടെ ബന്ധ​പ്പെട്ടുകൊണ്ടേയിരിക്കുക എന്നത്​ പ്രധാനപ്പെട്ട കാര്യമാണ്​. കഴിഞ്ഞ മാസങ്ങളിൽ ഇതിന്​ പ്രാധാന്യം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19നെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച സർവിസുകളുൾപ്പെടെ കൂടുതൽ സർവിസുകൾ ഖത്തർ എയർവേസ്​​ പുനരാരംഭിക്കുകയാണ്​. ഒക്ടോബർ മധ്യത്തോടെ അമ്മാൻ, എൻതെബ്ബെ, ഹാനോയ്, സിഷിലെസ്​, വിൻഡ്ഹോക്, യെറേവാൻ എന്നീ നഗരങ്ങളിലേക്ക് സർവിസുകൾ പുനരാരംഭിക്കാനാകും. ആക്രയിലേക്ക് പുതിയ സർവിസ്​ ആരംഭിക്കാനും പദ്ധതിയുണ്ട്. കൂടാതെ കോപൻഹേഗൻ, ധാക്ക, എൻതെബ്ബെ, ഹാനോയ്, മാഡ്രിഡ്, മാഞ്ചസ്​റ്റർ, മനില, സിഷിലെസ്​, സ്​റ്റോക്ക്ഹോം, വിൻഡ്ഹോക്, യെറേവാൻ എന്നീ നഗരങ്ങളിലേക്ക് സർവിസുകൾ പുനരാരംഭിക്കാനും അല്ലെങ്കിൽ സർവിസുകൾ വർധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതോടെ ഖത്തർ എയർവേസിെൻറ രാജ്യാന്തര സർവിസ്​ നടത്തുന്ന നഗരങ്ങളുടെ എണ്ണം 90 കവിയും.

ലോകത്തെ മുൻനിര ആഗോള വിമാന കമ്പനിയായി ഖത്തർ എയർവേസ്​​ മാറുകയാണ്​. കോവിഡ് -19 കാരണം അന്താരാഷ്​ട്ര സർവിസുകൾ നിർത്തിവെച്ചതിനാൽ ഉപഭോക്താക്കൾക്ക് നൽകിയ വാക്ക് പാലിച്ച് ഖത്തർ എയർവേസ്​​ ഈയടുത്ത് ശ്രദ്ധ നേടിയിരുന്നു. മാർച്ച് മുതൽ റീഫണ്ട് ഇനത്തിൽ 120 കോടി യു.എസ്​ ഡോളർ ഖത്തർ എയർവേസ്​​ മടക്കിനൽകിയതോടെയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternetSuper Wi-Fi
Next Story