അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
text_fieldsദോഹ: അഞ്ചാമത് അന്താരാഷ്ട്ര യോഗദിനം ഖത്തറിൽ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ആചരിച്ച ു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഖത്തർ നാഷനൽ മ്യൂസിയത്തിെൻറ സഹകരണത്തോടെ യോഗ പ്രദർശനം നടത്തി. ഖത്തർ നാഷനൽ മ്യൂസിയത്തിന് മുന്നിൽ നടന്ന പരിപാടിയിൽ 1500 പേർ പെങ്കടുത്തു.
സമന്വയം ഖത്തര്‍
ബിർള പബ്ലിക ് സ്കൂളിൽ സമന്വയം ഖത്തറിെൻറ നേതൃത്വത്തിൽ യോഗാ പ്രദര്‍ശനം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 700ലധികം പേർ പങ്കെടുത്തു . സമന്വയം പ്രസിഡൻറ് ശ്രീദേവി അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡൻറ് എ.പി. മണികണ്ഠന്, ഐസിബിഎഫ് പ്രസിഡൻറ് പി.എന്‍. ബാബുരാജന്, ഐഎസ്സി പ്രസിഡൻറ് നീലാങ്ഷു ഡേ, ഡോ. മോഹന്‍ തോമസ്, ഡെസേര്‍ട്ട് ലൈന്‍ ഗ്രൂപ് എംഡി കെ.എസ്. അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ സി.വി. റപ്പായി, ഐസിസി വൈസ്പ്രസിഡൻറ് വിനോദ് നായര്‍, അഡ്വ.ജാഫര്‍ ഖാന് തുടങ്ങിയവർ പെങ്കടുത്തു.
ഇന്ത്യൻ ഇസ്ലാഹി സെൻറർ
ദോഹ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിെൻറ ഭാഗമായി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ അംഗങ്ങൾക്കായി യോഗാ പരിശീലനം സംഘടിപ്പിച്ചു.
അരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യകരമായ മനസ് ഉണ്ടാകൂ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഖത്തർ ഇന്ത്യൻ ഇസ്്ലാഹി സെൻറർ പ്രസിഡൻറ് കെ. എൻ. സുലൈമാൻ മദനി പറഞ്ഞു. സെക്രട്ടറി റിയാസ് വാണിമേൽ, ഇംതിയാസ് അനാച്ചി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷമീർ വലിയവീട്ടിൽ, അശ്റഫ് മടിയാരി എന്നിവർ സംസാരിച്ചു.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ‘എല്ലാവർക്കും ആരോഗ്യം’ എന്ന പ്രമേയത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രിൻസിപ്പൽ ഹമീദ ഖാദർ സംസാരിച്ചു. കായികവിഭാഗം മേധാവി കെ.ടി. അക്ബർ അലി നേതൃത്വം നൽകി. അധ്യാപകരായ ഹബീബ്, ശിഖ റാന എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
