Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅന്താരാഷ്ട്ര യോഗ ദിനം...

അന്താരാഷ്ട്ര യോഗ ദിനം ഇന്ന് യു.ഡി.എസ്.ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം

text_fields
bookmark_border
അന്താരാഷ്ട്ര യോഗ ദിനം ഇന്ന് യു.ഡി.എസ്.ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം
cancel

ദോഹ: ഖത്തർ ഇന്ത്യൻ എംബസി ഇന്ന് വൈകുന്നേരം ആറു മണി മുതൽ ദോഹയിലെ യു.ഡി.എസ്.ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിക്കും. ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐ.എസ്‌.സി), ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണലുകൾ കൗൺസിൽ (ഐ.ബി.പി.സി) എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ‘ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗ’ എന്ന പ്രമേയത്തിലാണ് ഈ വർഷം പരിപാടി നടക്കുക. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുല്‍, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ, യോഗ പ്രേമികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

യോഗയിലൂടെ ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം എന്നിവ വർധിപ്പിക്കുകയെ ന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യം. പരിചയസമ്പന്നരായ അധ്യാപകർ നടത്തുന്ന കൂട്ട യോഗ പ്രദർശനത്തിലും വിദഗ്ധരുടെ നേതൃത്വത്തിലുള്ള യോഗ സെഷനുകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. ആരോഗ്യ, ക്ഷേമ അവബോധ സംരംഭങ്ങളും പരിപാടിയിൽ ഉണ്ടായിരിക്കും. വ്യക്തികളെയും കുടുംബങ്ങളെയും യോഗ അവരുടെ ദൈനംദിന ജീവിതശൈലിയുടെ ഭാഗമാക്കാൻ പ്രോത്സാഹിപ്പിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. ദോഹയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsinternational yoga dayQatar News
News Summary - International Yoga Day today at UDST Cricket Ground, participants must register in advance
Next Story