അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
text_fieldsഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയിൽനിന്ന്
ദോഹ: ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്ന പ്രമേയത്തിൽ 11ാമത് അന്താരാഷ്ട്ര യോഗ ദിനം ഖത്തറിൽ സമുചിതമായി ആഘോഷിച്ചു. ഔദ്യോഗിക ചടങ്ങ് ശനിയാഴ്ച ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്നു. ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്പോർട്സ് സെന്ററും കമ്യൂണിറ്റി സംഘടനകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.അന്താരാഷ്ട്ര യോഗ ദിനം 2014ൽ ഐക്യരാഷ്ട്രസഭ പ്രത്യേക റെസലൂഷനിലൂടെ സ്ഥാപിച്ചതാണെന്ന് ചടങ്ങിൽ സംബന്ധിച്ച ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു
അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിക്കുന്നു
ഖത്തറും മറ്റു ജി.സി.സി രാജ്യങ്ങളും ഉൾപ്പെടെ 177 രാജ്യങ്ങൾ നിലവിൽ പങ്കാളികളായി. യോഗ ആരോഗ്യചിന്തകളെ ഉണർത്തുകയും ലക്ഷക്കണക്കിന് ആളുകൾക്ക് ഇതിലൂടെ ഗുണം ലഭിക്കുകയും ചെയ്യുന്നു. യോഗ പരിപാടികൾ ആകർഷകവും പരസ്പരബന്ധവും ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തുന്നതിനായുള്ള മാർഗമാണെന്നും അദ്ദേഹം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ക്വിസ്, യോഗാസന മത്സരം, യോഗ നൃത്തം, ധ്യാനം സെഷനും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലും യോഗ പരിശീലനങ്ങൾ നടന്നു. യോഗ അഭ്യാസകർ, അധ്യാപകർ, വിദേശകാര്യ പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർപങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

