സ്ത്രീശക്തിയുടെ വീരകഥകൾ കേൾക്കാം
text_fieldsദോഹ: മാർച്ച് എട്ടിന് ലോകവനിതാദിനമായി ആചരിക്കുന്നു. സമൂഹത്തില്‍ വനിതകളുടെ പങ്കാളിത്തവും ച രിത്രം രേഖപ്പെടുത്തിയ നേട്ടങ്ങളും അറിയിക്കുന്ന തരത്തിൽ വിവിധ പരിപാടികളാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് മാസം മുഴുവന്‍ ഖത്തരി സമൂഹത്തില്‍ വനി തകള്‍ ചെലുത്തിയ സ്വാധീനവുമായി ബന്ധപ്പെട്ട പരിപാടികളും നടത്തും. പൊതുജനങ്ങൾക്ക് പ െങ്കടുക്കാം. ഏഴാം തിയ്യതി മുഴുദിന പരിപാടികളാണ് ലൈബ്രറിയില്‍ അരങ്ങേറുക. ലക്ചറുകള്‍, കലാകാരന്മാരുടെ പ്രഭാഷണങ്ങള്‍, വീഡിയോ പ്രദര്‍ശനം എന്നിവയുണ്ടാകും. ഇസ്ലാമിക കലയിലും ചരിത്രത്തിലും സ്ത്രീകളുടെ സ്വാധീനം വരച്ചുകാട്ടുന്ന പരിപാടികളും ഉണ്ട്. പ്രശസ്ത ചിത്രകാരി ഡോ. വീദ അഹമ്മദ് വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. സമകാലിക ഇന്ത്യന്‍-പാകിസ്താനി കലയില്‍ പേര്‍ഷ്യന്‍^മുഗള്‍ ചിത്രകല ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് ഡോ. വീദ അഹമ്മദ് പഠനം നടത്തിയത്.
ലോകവനിതാ ദിനമായ മാര്‍ച്ച് എട്ടിനോടനുബന്ധിച്ച് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പ്രമുഖ ഖത്തരി വനിതകളുടെ വിജയ കഥകള്‍ കേള്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. ഖത്തറിലെ പ്രഥമ അറബിക് ഓഡിയോബുക്കിന് പിറകില്‍ പ്രവര്‍ത്തിച്ച റാഷ അല്‍ സുലൈത്തി, ഇ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ പര്‍പ്ള്‍ ബോക്സിെൻറ പ്രൊഡക്ഷന്‍ മാനേജര്‍ ഷാസ അലി, സേവന രംഗത്തെ പ്രമുഖ ഹിസ്സ ഹമീദ്, ഫാഷന്‍ ഡിസൈനറും ആക്ടിവിസ്റ്റുമായ ഇല്‍ഹാം അല്‍ അന്‍സാരി, കഷ്ത റസ്റ്റോറൻറിേൻറയും ഷെഫ് നൗഫ് കമ്പനി ഫോര്‍ റസ്റ്റോറൻറ് മാനേജ്മെൻറിേൻറയും സ്ഥാപക നൗഫ് അല്‍ മര്‍റി, ഇത്ലാഖ് പ്രൊജക്ട് മാനേജ്മെൻറ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ലതീഫ അല്‍ ദര്‍വീഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഖത്തര്‍ എയര്‍വെയ്സിെൻറ ഔദ്യോഗിക സംഗീത സംവിധായികയും ഗാനരചയിതാവുമായ ദാന അല്‍ ഫര്‍ദാന്‍ 13ന് ലൈബ്രറി സംഘടിപ്പിക്കുന്ന സംഗീത വിരുന്നില്‍ പങ്കെടുക്കും.
ഖത്തരി സമൂഹത്തില്‍ വനിതകള്‍ തുടര്‍ച്ചയായി പ്രധാന പങ്കാളിത്തം വഹിച്ചതായി ഖത്തര്‍ നാഷണല്‍ ലൈബ്രറി റിസര്‍ച്ച് ആൻറ് ലേണിംഗ് സര്‍വീസസ് ആക്ടിംഗ് ഡയറക്ടര്‍ ഹിന്ദ് അല്‍ ഖുലൈഫി പറഞ്ഞു. തങ്ങള്‍ക്കു ചുറ്റുമുള്ളവരില്‍ ഗുണപരമായ പരിണിത ഫലങ്ങള്‍ അവര്‍ക്ക് സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. സമൂഹത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ലഭിക്കുന്ന കാര്‍ഷിക ശില്പശാല 16നും മാതൃദിനാഘോഷം 21നും നടക്കും. വനിതകള്‍ക്ക് തങ്ങളുടെ ആന്തരിക ശക്തിയും ഊര്‍ജ്ജവും മനസ്സിലാക്കാന്‍ സഹായിക്കുന്ന തരത്തില്‍ നതാലി കെല്ലിയുടെ പ്രത്യേക ശബ്ദ ധ്യാന ശില്പശാല 26ന് നടക്കും.
വേൾഡ് മലയാളി ഫെഡറേഷൻ
ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ വനിതാവിഭാഗം അന്താരാഷ്ട്ര വനിതാ ദിനമാചരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനും സമത്വത്തിനും എറെ പ്രാധാന്യം കൽപിക്കുകയും അതിനുവേണ്ടി വനിതകളെ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ മുൻപന്തിയിലാണ് ഫെഡറേഷൻ. മാർച്ച് എട്ടിന് മദീന ഖലീഫ ട്രെയിൻസ്റ്റം കമ്പ്യൂട്ടർ ട്രെയ്നിങ് സെൻററിൽ ൈവകുന്നേരം 4.30 മുതൽ ഏഴ്വരെയാണ് പരിപാടി. ഖത്തർ സായുധസേനയിലെ ഡോ. റിനി ഷൗക്കത്ത് ‘സ്ത്രീകൾ ആരോഗ്യപരമായ കാര്യങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിൽ സംസാരിക്കും. ഡോ. പി.കെ. മീര കാൻസർ പരിശോധന വിഷയത്തിൽ സംസാരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ മൽസരങ്ങളും നടത്തും.
സംസ്കൃതി വനിതാവേദി
ദോഹ: ലോക വനിതാദിനത്തിൽ സംസ്കൃതി വനിതാവേദി വിവിധ പരിപാടികൾ നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കലാസാംസ്കാരിക പരിപാടികൾ മാർച്ച് എട്ടിന്വൈകുന്നേരം 5.30 മുതൽ ഐസിസി അശോക ഹാളിൽ നടക്കും. കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പി എസ് ശ്രീകല ‘സ്ത്രീ പദവിയും സാമൂഹ്യ നീതിയും’ വിഷയത്തിൽ പ്രഭാഷണം നടത്തും. കേരള നവോത്ഥാനത്തിേൻറയും സ്ത്രീ മുന്നേറ്റങ്ങളുടെയും ചരിത്രം പറയുന്ന സംഗീതനൃത്തദൃശ്യാവിഷ്കാരം ‘പെണ്ണടയാളങ്ങൾ’ അരങ്ങേറും. 80ഓളം കലാകാരികൾ അരങ്ങിലെത്തും. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സംസ്കൃതി വനിതാവേദിയിലെ കലാകാരികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
