അന്താരാഷ്ട്ര ഗതാഗത സുരക്ഷാ സമ്മേളനം 26 മുതൽ
text_fieldsദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാധികാരത്തിലുള്ള അന്താരാഷ്ട്ര ഗതാഗത സുരക്ഷാ സമ്മേളനം നവംബർ 26ന് തുടങ്ങും. ഖത്തർ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് സമ്മേളനം. ഖത്തർ യൂനിവേഴ്സിറ്റിയിൽ ദേശീയ ഗതാഗത സുരക്ഷാ സമിതി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഷെറാട്ടൻ ഹോട്ടലിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി സർക്കാർ–സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും ഗതാഗത സുരക്ഷാ രംഗത്തെ വിദഗ്ധരും പങ്കെടുക്കും.ഗതാഗത സുരക്ഷാ രംഗത്തെ പ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ഖത്തറിലെ റോഡ് സുരക്ഷ സംബന്ധിച്ച് നിലവിലുള്ളതും ഭാവിയിലുണ്ടായേക്കാവുന്നതുമായ പ്രശ്നങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര ചർച്ചക്കുള്ള അവസരമൊരുക്കുമെന്നും ഖത്തർ യൂനിവേഴ്സിറ്റി അക്കാദമിക് വിഭാഗം വൈസ് പ്രസിഡൻറ് ഡോ. ഒമർ അൽ അൻസാരി പറഞ്ഞു.
റോഡ് സുരക്ഷക്ക് രാഷ്ട്രനേതൃത്വം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായിരിക്കും ദോഹ ആതിഥ്യം വഹിക്കുന്ന അന്താരാഷ്്ട്ര സമ്മേളനമെന്ന് ഗതാഗത സുരക്ഷാ സമിതി സെക്രട്ടറി ബ്രിഗേഡിയർ മുഹമ്മദ് അൽ മലികി പറഞ്ഞു. രാജ്യത്തിെൻറ സുസ്ഥിരം വികസനത്തിെൻറയും വളർച്ചയുടെയും അടിസ്ഥാന സ്തംഭമാണ് ഗതാഗത സുരക്ഷയെന്നും ദേശീയ ഗതാഗത സുരക്ഷാ സമിതി സെക്രട്ടറി സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതി 2030മായി ബന്ധപ്പെട്ട വിവരങ്ങളും പരിചയസമ്പത്തും കൈമാറുന്നതിൽ സമ്മേളനത്തിന് വലിയ പങ്ക് വഹിക്കാനാകുമെന്നും അൽ മലികി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഖത്തർ യൂനിവേഴ്സിറ്റി അപ്ലൈഡ് എഞ്ചിനീയറിംഗ് ഫാക്കൽറ്റി ഡീൻ ഡോ. അബ്ദുൽ മജീദ് ഹമൂദ, ഖാതിബ് ആൻഡ് ആലമി കൺസൾട്ടിംഗ് ഓഫീസ് ഡയറക്ടർ അലക്സ് ഹന്ന, ടെക്നോലാബ് ജനറൽ മാനേജർ മുഹമ്മദ് അഹ്മദ് അൽ മക്കി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
