സാംസ്കാരിക വൈവിധ്യം കൈമാറി പൊഡാർ-ബ്ലൂ ബെൽസ് സ്കൂൾ വിദ്യാർഥികൾ
text_fieldsഇന്റർനാഷനൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടിയിൽ പങ്കെടുക്കുന്ന പൊഡാർ പേൾ സ്കൂൾ വിദ്യാർഥികൾ
ദോഹ: സംസ്കാരവും ചരിത്രവും പരസ്പരം പങ്കുവെച്ചുകൊണ്ട് ഖത്തറിലെ പൊഡാർ പേൾ സ്കൂളിലെയും ഹരിയാനയിലെ ഗുരുഗ്രാം ബ്രംദത്ത് ബ്ലൂ ബെൽസ് പബ്ലിക് സ്കൂളിലെയും വിദ്യാർഥികളുടെ വെർച്വൽ ഒത്തുചേരൽ. ഇന്റർനാഷനൽ സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് പൊഡാർ സ്കൂളിലെയും ബ്ലൂബെല്ലിലെയും വിദ്യാർഥികൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒന്നിച്ച്, സംസ്കാരവും ആശയങ്ങളും പങ്കുവെച്ചത്. പൊഡാറിൽനിന്നുള്ള വിദ്യാർഥികൾ ഖത്തറിന്റെ പൈതൃകവും ഖത്തർ വിഷൻ 2030 വികസന പദ്ധതികളെയും വിശദീകരിച്ചു.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സാങ്കേതിക മേഖലയിലെ മുന്നേറ്റവും ബ്ലൂ ബെൽസിലെ വിദ്യാർഥികളും അവതരിപ്പിച്ചു. സ്കൂളുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി സൗഹൃദ-സുസ്ഥിര പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളുമെല്ലാം വിശദീകരിച്ച കുട്ടികൾ, ഭാവിയെ കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച കാഴ്ചപ്പാടുകളും പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

