Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ സം​യു​ക്ത പ​രി​ശീ​ല​നം ദോ​ഹ​യി​ൽ

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ സം​യു​ക്ത പ​രി​ശീ​ല​നം ദോ​ഹ​യി​ൽ
cancel

ദോ​ഹ: ലോ​ക​മെ​മ്പാ​ടു​മു​ള്ള ദു​ര​ന്ത നി​വാ​ര​ണ -ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സേ​ന​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ലക്ഷ്യമിട്ട് 2026ലെ ​അ​ന്താ​രാ​ഷ്ട്ര സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ (യു.​എ​സ്.​എ.​ആ​ർ) സം​യു​ക്ത പ​രി​ശീ​ല​ന​ത്തി​ന് ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ദോ​ഹ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന​യാ​യ ല​ഖ്‌​വി​യ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​ഫ​യേ​ഴ്‌​സ് കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫി​സി​ന് കീ​ഴി​ലു​ള്ള ഇ​ന്റ​ർ​നാ​ഷ​ണ​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ അ​ഡ്വൈ​സ​റി ഗ്രൂ​പ്പും (ഇ​ൻ​സ​ര​ഗ് -INSARAG) ത​മ്മി​ൽ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

അ​ന്താ​രാ​ഷ്ട്ര സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ സം​യു​ക്ത പ​രി​ശീ​ല​ന​ത്തി​ന്റെ ന​ട​ത്തി​പ്പി​നാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന​യാ​യ ല​ഖ്‌​വി​യ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​ഫ​യേ​ഴ്‌​സ് കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫി​സി​ന് കീ​ഴി​ലു​ള്ള ഇ​ന്റ​ർ​നാ​ഷ​ണ​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ അ​ഡ്വൈ​സ​റി ഗ്രൂ​പ്പും സ​ഹ​ക​ര​ണ ച​ട്ട​ക്കൂ​ടി​ൽ ഒ​പ്പു​വെ​ക്കു​ന്നു

ല​ഖ്‌​വി​യ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് മി​സ്ഫ​ർ അ​ൽ ഷ​ഹ്‌​വാ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​വി​ഭാ​ഗ​വും ച​ട്ട​ക്കൂ​ടി​ൽ ഒ​പ്പു​വെ​ച്ച​ത്. ല​ഖ്‌​വി​യ​ക്ക് വേ​ണ്ടി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് സ​പ്ലൈ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ മു​ബാ​റ​ക് ഷെ​രീ​ദ അ​ൽ ക​അ്ബി​യും ഇ​ൻ​സ​ര​ഗി​ന് വേ​ണ്ടി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ അം​ബാ​സ​ഡ​ർ ഡൊ​മി​നി​ക് സ്റ്റി​ൽ​ഹാ​ർ​ട്ടും ആ​ണ് ഒ​പ്പു​വെ​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​നു​ള്ള സ​ന്ന​ദ്ധ​ത​യും പ്ര​തി​ക​ര​ണ ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണ​വും ഏ​കോ​പ​ന​വും കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഈ ​പ​രി​ശീ​ല​നം സ​ഹാ​യി​ക്കും. മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഖ​ത്ത​ർ വ​ഹി​ക്കു​ന്ന നേ​തൃ​പ​ര​മാ​യ പ​ങ്കും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ഗ്രൂ​പ്പി​ന്റെ മി​ക​വി​നു​മു​ള്ള അം​ഗീ​കാ​ര​വു​മാ​ണ്, പ​രി​ശീ​ല​ന​ത്തി​ന് ആ​തി​ഥേ​യ​ത്വ​മൊ​രു​ക്കാ​ൻ സാ​ധി​ച്ച​ത്. വെ​ല്ലു​വി​ളി​ക​ളും പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടു​ന്ന​തി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സ​ജീ​വ പ​ങ്കാ​ളി​യാ​യാ​ണ് ഖ​ത്ത​ർ നി​ല​കൊ​ള്ളു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Internationaldohajoint exerciseSearch and Rescue Vehicle
News Summary - International Search and Rescue Joint Exercise in Doha
Next Story