Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ്...

ഹമദ് വിമാനത്താവളത്തിനും ഖത്തർ ഡ്യൂട്ടി ഫ്രീക്കും രാജ്യാന്തര അംഗീകാരങ്ങൾ

text_fields
bookmark_border
ഹമദ് വിമാനത്താവളത്തിനും ഖത്തർ ഡ്യൂട്ടി ഫ്രീക്കും രാജ്യാന്തര അംഗീകാരങ്ങൾ
cancel
camera_alt

ഹമദ്​ വിമാനത്താവളം

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വീണ്ടും അന്താരാഷ്​ട്ര പുരസ്​കാര നിറവിൽ. വിമാനത്താവളത്തോടൊപ്പം ഇത്തവണ ഖത്തർ ഡ്യൂട്ടി ഫ്രീയും പുരസ്​കാരത്തിനർഹമായിട്ടുണ്ട്.ഈ വർഷത്തെ ട്രാവൽ റീട്ടെയിൽ പുരസ്​കാരങ്ങളാണ് ഖത്തറിലെത്തിയിരിക്കുന്നത്. ബെസ്​റ്റ് എയർപോർട്ട് ഫോർ ബൈ മില്ലേനിയൽസ്​ പുരസ്​കാരം വിമാനത്താവളത്തിനും ബെസ്​റ്റ് എയർപോർട്ട് റീട്ടെയിൽ എൻവയൺമെൻറ് പുരസ്​കാരം ഖത്തർ ഡ്യൂട്ടി ഫ്രീക്കുമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ യാത്രചെയ്ത അയ്യായിരത്തിലധികം യാത്രക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് എച്ച്.ഐ.എയും ക്യു.ഡി.എഫും മുന്നിലെത്തിയത്.

നോർത്ത് അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡിലീസ്​റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, പസിഫിക് എന്നീ മേഖലകളിൽനിന്നെല്ലാമുള്ള 61 വിമാനത്താവളങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അന്തിമ പട്ടികയിലിടം നേടിയ മറ്റു ആറ് അന്താരാഷ്​ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽനിന്നാണ് ഹമദ് വിമാനത്താവളവും ഖത്തർ ഡ്യൂട്ടി ഫ്രീയും തിരഞ്ഞെടുക്കപ്പെട്ടത്. വിമാനത്താവളങ്ങളുടെ ഷോപ്പിങ്​ അന്തരീക്ഷം, പ്രാദേശിക ഐഡൻറിറ്റി, ഭക്ഷ്യ–പാനീയ ഓഫറുകൾ എന്നിവയാണ് വിമാനത്താവളങ്ങളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങളായുണ്ടായിരുന്നത്. കോവിഡ്–19 പശ്ചാത്തലത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ സജ്ജീകരണങ്ങളാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. യാത്രക്കാരു​െട ശരീ​േരാഷ്​മാവ്​ ദൂരെനിന്ന്​ തന്നെ അളക്കാൻ കഴിയുന്ന പ്രത്യേക തെർമൽ സ്​ക്രീനിങ് ഹെൽമറ്റുകൾ നേരത്തേ ജീവനക്കാർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്​. സ്വയം പ്രവർത്തിക്കുന്ന ഡിസിൻഫെക്ടൻറ് റോബോട്ടുകളും ഉണ്ട്​.

മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ യാത്രക്കാർക്ക് ചെക്ക്–ഇൻ, ബാഗേജ് േഡ്രാപ് സംവിധാനം ഈയടുത്ത്​ സജ്ജമാക്കിയിരുന്നു.സെൽഫ് ചെക്ക് ഇൻ കിയോസ്​ക്കുകളിൽ സമ്പർക്കം ഒഴിവാക്കുന്നതിനാണ് ഇൻഫ്രാറെഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കോൺടാക്​ട്​ലെസ്​​ ചെക്ക് ഇൻ നടപ്പാക്കുന്നത്. യാത്രക്കാര‍െൻറ വിരലടയാളം രേഖപ്പെടുത്തി ഇൻഫ്രാറെഡ് രശ്മികളുടെ സഹായത്തോടെയാണ്​ ഇത്​ സാധ്യമാകുന്നത്​. യാത്രക്കാരന്​ ത​െൻറ മൊബൈൽ ഫോൺ ഉപയോഗിച്ച് കിയോസ്​ക് സ്​ക്രീൻ നിയന്ത്രിക്കുന്നതിനുള്ള സൗകര്യവും വിമാനത്താവളത്തിലുണ്ട്. സിറ്റ കോൺടാക്ട്​ലസ്​ കിയോസ്​ക് സൊലൂഷൻ ഉപയോഗിച്ചാണ് സ്​ക്രീൻ നിയന്ത്രിക്കുക.

ക്യു.ആർ കോഡ് സ്​കാൻ ചെയ്താൽ മൊബൈൽ ഫോണിലെ സിറ്റ റിമോട്ട് കൺേട്രാൾ ആപ്പുമായി കണക്ട് ചെയ്യുന്നതോടെ പ്രവർത്തനം ആരംഭിക്കും. ഇതോടെ മൊബൈൽ സ്​ക്രീനിൽ കിയോസ്​ക് സ്​ക്രീനിനെ നിയന്ത്രിക്കുന്ന ടച്ച് പാഡ് ലഭിക്കും. കിയോസ്​ക് സ്​ക്രീനിൽ സ്​പർശിക്കാതെ തന്നെ ടൈപ് ചെയ്യുന്നതിനുള്ള കീപാഡും മൊബൈലിൽ ലഭിക്കും.

സെൽഫ് ചെക്ക് ഇൻ, ബാഗേജ് േഡ്രാപ് നടപടികളിൽ യാത്രക്കാരനും ഉപകരണവും തമ്മിലുള്ള സമ്പർക്കവും സ്​പർശനവും കുറക്കുക ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ആധുനിക സജ്ജീകരണങ്ങളടക്കം ഒരുക്കി യാത്രക്കാരുടെ ഇഷ്​ടവിമാനത്താവളമായി മാറിയതിലൂടെയാണ്​ ഹമദിന്​ വീണ്ടും അന്താരാഷ്​ട്ര പുരസ്​കാരങ്ങൾ ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad AirportQatar Duty Free
Next Story