Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​...

ലോകകപ്പ്​ ഒരുക്കങ്ങൾക്ക്​ രാജ്യാന്തര അംഗീകാരം

text_fields
bookmark_border
ലോകകപ്പ്​ ഒരുക്കങ്ങൾക്ക്​ രാജ്യാന്തര അംഗീകാരം
cancel
camera_alt

ഖ​ത്ത​ർ ലോ​ക​ക​പ്പ്​ സം​ഘാ​ട​ന​ത്തി​നു​ള്ള ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സി.​ഇ.​ഒ നാ​സ​ർ അ​ൽ​ഖാ​തി​ർ ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് അ​ന്താ​രാ​ഷ്ട്ര സു​സ്ഥി​ര​ത​ക്കു​ള്ള ഐ.​എ​സ്.​ഒ അം​ഗീ​കാ​രം. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സു​സ്ഥി​ര ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തി​പ്പി​നാ​യു​ള്ള കാ​ര്യ​ക്ഷ​മ​മാ​യ മാ​നേ​ജ്മെ​ന്റ് സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ലോ​ക​ക​പ്പ് സം​ഘാ​ട​ക​രാ​യ ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഖ​ത്ത​ർ 2022ന് ​ഐ.​എ​സ്.​ഒ 20121 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ന് കൃ​ത്യം ഒ​രു​വ​ർ​ഷം മു​മ്പ് സ​മാ​പി​ച്ച ഫി​ഫ അ​റ​ബ് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​നി​ട​യി​ൽ ന​ട​ത്തി​യ ഓ​ഡി​റ്റു​ക​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് ക്യു22​ന് അം​ഗീ​കാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ക്കം​മു​ത​ൽ ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി​രു​ന്നു സു​സ്ഥി​ര​ത​യെ​ന്നും സു​സ്ഥി​ര​ത​യോ​ടു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്നും പ്രാ​ദേ​ശി​ക സം​ഘാ​ട​ക​സ​മി​തി സി.​ഇ.​ഒ നാ​സ​ർ അ​ൽ​ഖാ​തി​ർ പ​റ​ഞ്ഞു.

നി​ര​വ​ധി ലെ​ഗ​സി പ​ദ്ധ​തി​ക​ളാ​ണ് ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള​ത്. ഇ​തി​ന്‍റെ​യെ​ല്ലാം സു​പ്ര​ധാ​ന ഘ​ട​ക​മാ​ണ് സു​സ്ഥി​ര​ത. ഓ​രോ ഘ​ട്ട​ത്തി​ലും സു​പ്രീം​ക​മ്മി​റ്റി​യും ഫി​ഫ​യും സു​സ്ഥി​ര​ത​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് നീ​ക്കി​യ​ത്​ -നാ​സ​ർ അ​ൽ​ഖാ​തി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഭാ​വി​യി​ലെ ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ളെ മാ​തൃ​ക​യാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ൽ​ഖാ​തി​ർ വ്യ​ക്ത​മാ​ക്കി.

സു​സ്ഥി​ര​ത​ക്ക് ഐ.​എ​സ്.​ഒ 20121 അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന പ്ര​ഥ​മ ഫി​ഫ ലോ​ക​ക​പ്പാ​യി ഖ​ത്ത​ർ ലോ​ക​ക​പ്പ് മാ​റി​യ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഖ​ത്ത​ർ 2022 സ​സ്​​റ്റ​യി​ന​ബി​ലി​റ്റി സീ​നി​യ​ർ മാ​നേ​ജ​ർ ഹൊ​സേ റെ​റ്റാ​ന പ​റ​ഞ്ഞു. ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സു​സ്ഥി​ര​ത​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ലൂ​ടെ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ക​ക​പ്പി​ന്റെ പ്ര​യോ​ജ​നം ന​മു​ക്ക് ല​ഭി​ക്കു​മെ​ന്നും ഫാ​ൻ​സ്, ക​ളി​ക്കാ​ർ, ജീ​വ​ന​ക്കാ​ർ, പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ൾ, പ​ങ്കാ​ളി​ക​ൾ എ​ന്നി​വ​രി​ൽ ഇ​ത് ആ​രോ​ഗ്യ​ക​ര​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നും റെ​റ്റാ​ന വ്യ​ക്ത​മാ​ക്കി. ന​മ്മു​ടെ സം​ഘ​ത്തി​ലെ ഓ​രോ​രു​ത്ത​രു​ടെ​യും ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. അ​റ​ബ് ക​പ്പ് ടൂ​ർ​ണ​മെൻറ് കാ​ല​യ​ള​വി​ലെ ഓ​ഡി​റ്റി​ങ്ങി​നി​ട​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഫാ​ൻ​സി​നു​ള്ള സേ​വ​ന​ങ്ങ​ൾ, ആ​ക്സ​സ​ബി​ലി​റ്റി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് ചു​രു​ക്ക​ലും പു​ന​രു​പ​യോ​ഗ​വും ടൂ​ർ​ണ​മെ​ന്റി​നാ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളി​ലെ സു​സ്ഥി​ര​ത ശ്ര​മ​ങ്ങ​ൾ, കൃ​ത്യ​സ​മ​യ​ത്തെ അ​പ​ക​ട റി​പ്പോ​ർ​ട്ടി​ങ്ങും പ്ര​ശ്ന​പ​രി​ഹാ​ര​വും തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup FootballWorld News
News Summary - International recognition for World Cup preparations
Next Story