അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം: ഖത്തറിലെ മ്യൂസിയങ്ങളിൽ മേയ് 18ന് സൗജന്യ പ്രവേശനം
text_fieldsദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മേയ് 18 തിങ്കളാഴ്ച രാജ്യത്തെ വിവിധ മ്യൂസിയങ്ങളിൾ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാം. ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, മത്താഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് തുടങ്ങിയ മ്യൂസിയങ്ങളിലാണ് സൗജന്യ പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ, യുവാക്കൾ തുടങ്ങി കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്നുള്ള വിനോദ -വിഞ്ജാന പരിപാടികൾ ഇതോടനുബന്ധിച്ച് ഇവിടങ്ങളിൽ നടക്കും.
'ഭിന്നിച്ചുനിൽക്കുന്ന ലോകത്തെ ഒന്നിപ്പിക്കുന്ന മ്യൂസിയങ്ങൾ' എന്ന പ്രമേയത്തിലാണ് ഇത്തവണ അന്താരാഷ്ട്ര മ്യൂസിയം ദിന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഖത്തർ നാഷണൽ മ്യൂസിയത്തിന്റെ 50ാം വാർഷികവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എവല്യൂഷൻ നേഷൻ കാമ്പയിന്റെ പശ്ചാത്തലത്തിലുമാണ് ഇത്തവണ അന്താരാഷ്ട്ര മ്യൂസിയം ദിനം കടന്നുവരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പരിപാടികളുടെ പൂർണ്ണ വിവരങ്ങൾ qm.org.qa എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

