Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഫ്​ഗാൻ സമാധാനത്തിന്​...

അഫ്​ഗാൻ സമാധാനത്തിന്​ രാജ്യാന്തര ഉന്നതതല ചർച്ച

text_fields
bookmark_border
അഫ്​ഗാൻ സമാധാനത്തിന്​ രാജ്യാന്തര ഉന്നതതല ചർച്ച
cancel
camera_alt

ദോഹയിൽ നടക്കുന്ന രാജ്യാന്തര സമാധാന സമിതി യോഗത്തിൽ പ​ങ്കെടുക്കാനെത്തുന്ന ഡോ. അബ്​ദുല്ല അബ്​ദുല്ലയുടെ നേതൃത്വത്തിലുള്ള അഫ്​ഗാൻ സംഘം 

ദോഹ: കൂടുതൽ പ്രവിശ്യകൾ കീഴടക്കിയും മരണം വിതച്ചും അഫ്​ഗാനിൽ താലിബാൻ മുന്നേറുന്നതിനിടെ ദോഹയിൽ ഇന്ന്​ റഷ്യ, അമേരിക്ക നേതൃത്വത്തിൽ നിർണായക ചർച്ച. ഖത്തറിൻെറ നേതൃത്വത്തിൽ നടക്കുന്ന അഫ്​ഗാൻ സമാധാന ചർച്ചകളുടെ തുടർച്ച എന്ന നിലയിലാണ്​ അമേരിക്കയും റഷ്യയും പ​ങ്കാളികളാവുന്ന രാജ്യാന്തര സമാധാന ചർച്ചക്ക്​ ദോഹ വേദിയാവുന്നത്​. കൂടുതൽ രാജ്യങ്ങളെയും അന്താരാഷ്​ട്ര കക്ഷികളെയും പ​ങ്കെടുപ്പിച്ച്​ വിപുലീകരിച്ച സമാധാന ചർച്ചയിൽ ഇരുരാജ്യത്തിനും പുറമെ, ഐക്യരാഷ്​ട്ര സഭ, യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ, അഫ്​ഗാൻെറ അയൽരാജ്യങ്ങളായ ചൈന, പാകിസ്​താൻ, ഉസ്​ബകിസ്​താൻ എന്നിവയും പ​ങ്കെടുക്കുന്നുണ്ട്​.

അഫ്​ഗാനിലെ രാഷ്​ട്രീയ അവസ്ഥ കൂടുതൽ സങ്കീർണമാവുന്നതിനിടെ ഏറെ പ്രതീക്ഷയോടെയാണ്​ ലോകരാജ്യങ്ങൾ ദോഹ ചർച്ചയെ കാണുന്നത്​. നിർണായക യോഗത്തിൽ അഫ്​ഗാൻെറ മറ്റൊരു അയൽരാജ്യമായ ഇന്ത്യക്ക്​ ക്ഷണമില്ല.യോഗത്തിൽ പ​ങ്കെടുക്കാനായി അഫ്​ഗാനിലെ അമേരിക്കൻ പ്രതിനിധി സൽമേ ഖലിൽസാദ്​ ചൊവ്വാഴ്​ച ദോഹയിലെത്തി. അഫ്​ഗാനിലെ പ്രത്യേക ​ദൂതൻ മുഹമ്മദ്​ സാദിഖ്​, അംബാസഡർ മൻസൂർ ഖാൻ എന്നിവരാണ്​ പാകിസ്​താനെ പ്രതിനിധാനംചെയ്​ത്​ പ​ങ്കെടുക്കുന്നത്​. സമാധാന ശ്രമങ്ങൾക്കുള്ള ഹൈകൗൺസിൽ ​ചെയർമാൻ ഡോ. അബ്​ദുല്ല അബ്​ദുല്ലയുടെ നേതൃത്വത്തിലുള്ള അഫ്​ഗാൻ പ്രതിനിധി സംഘവും ദോഹയിലെത്തി.

അഫ്​ഗാനിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധി സൽമി ഖലിൽ സാദ്​ ദോഹയിൽ

അഫ്​ഗാൻ സൈന്യവും താലിബാനും വെടിനിർത്തണമെന്ന്​ രാജ്യാന്തര സമൂഹം ആഹ്വാനം ചെയ്യുമെന്നാണ്​ പ്രതീക്ഷ. അതേസമയം, താലിബാൻ പ്രതിനിധികൾ ചർച്ചയിൽ പ​ങ്കെടുക്കുന്നത്​ സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന്​ അൽ ജസീറ റിപ്പോർട്ട്​ ചെയ്​തു.

താലിബാൻ അക്രമത്തിൻെറയും ഏറ്റുമുട്ടലിൻെറയും വഴി ഉപേക്ഷിച്ച്​​, രാഷ്​ട്രീയ പരിഹാരത്തിലേക്ക്​ വരണമെന്ന്​ അമേരിക്കൻ നയതന്ത്ര പ്രതിനിധി സൽമേ ഖലിൽസാദ്​ ദോഹയിൽ ആവശ്യപ്പെട്ടു. അഫ്​ഗാനിൻെറ സുസ്ഥിരതക്കും വികസനത്തിനും സമാധാന പാതമാത്രമാണ്​ വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ചയിലൂടെ മാത്ര​േമ​ അഫ്​ഗാനിലെ നിലവിലെ രാഷ്​ട്രീയ അവസ്ഥക്ക്​ പരിഹാരം കാണാൻ കഴിയൂ. രാഷ്​ട്രീയ ഒത്തുതീർപ്പിലൂടെ സമവായമുണ്ടാക്കാൻ അമേരിക്ക എല്ലാ പ്ര​ാദേശിക വിഭാഗങ്ങളുമായും അന്തർദേശീയ പങ്കാളികളുമായും സഹകരിച്ച്​ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിലും ഏപ്രിലിലുമായി വിപുലീകൃത രാഷ്​ട്രങ്ങളുടെ സമാധാന ​ചർച്ചകൾ നടന്നിരു​െന്നങ്കിലും നിലവിൽ അഫ്​ഗാനിലെ രാഷ്​ട്രീയ സാഹചര്യം കൂടുതൽ വഷളായതിനാൽ ഈ കൂട്ടായ്​മക്ക്​ ഏറെ പ്രധാന്യമുണ്ട്​. കഴിഞ്ഞ നാലു ദിവസത്തിനിടെ ആറു പ്രവിശ്യകൾ പിടിച്ചടക്കിയതായി ​തിങ്കളാഴ്​ച താലിബാൻ പ്രഖ്യാപിച്ചിരുന്നു. വടക്കൻ അഫ്​ഗാനിസ്താനിലെ സമൻഗൻ പ്രവിശ്യ തലസ്ഥാനമായ ഐബക്​ നഗരമാണ്​ ഏറ്റവും ഒടുവിലായി താലിബാൻെറ പിടിയിലായത്​. ഹെറാത്ത്​, കാന്തഹാർ, ഹെൽമന്ദ്​, കുന്ദുസ്​, സാർ ഇ പുൽ എന്നിവ ഒരാഴ്​ചക്കിടെ താലിബാൻ പിടിച്ചടക്കി.അഫ്​ഗാനിലെ സമാധാന ശ്രമങ്ങൾക്കായി ഖത്തറിൻെറ നേതൃത്വത്തിൽ ഇതിനകംതന്നെ പല ചർച്ചകളും കഴിഞ്ഞു. ഏറ്റവും ഒടുവിൽ ജൂലൈയിലും ഖത്തറിൻെറ മധ്യസ്ഥതയിൽ അഫ്​ഗാൻ-താലിബാൻ പ്രതിനിധികൾ ദോഹയിൽ യോഗം ചേർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaAfghan peace
News Summary - International high-level talks on Afghan peace
Next Story