ഇൻറർനാഷനൽ ഡോളോമൈറ്റ് കപ്പ്: ഖത്തറിന് മൂന്നാം സ്ഥാനം
text_fieldsഖത്തർ പാരച്യൂട്ട് ടീമിെൻറ പ്രകടനം (ഇടത്). ഖത്തർതാരം മുഹമ്മദ് അൽ അത്താസ്
ദോഹ: ഇറ്റലിയിലെ ബെലുനോയിൽ സമാപിച്ച ഇൻറർനാഷനൽ ഡോളോമൈറ്റ് കപ്പിൽ ഖത്തർ പാരച്യൂട്ട് ടീമിന് (അൽ ഹദഫ്) വെങ്കല മെഡൽ. ടീം, വ്യക്തിഗത തലങ്ങളിൽ നിരവധി അന്താരാഷ്ട്ര ടീമുകളും താരങ്ങളുമാണ് ഇൻറർനാഷനൽ ഡോളോമൈറ്റ് കപ്പിൽ പങ്കെടുത്തത്.
വ്യക്തിഗത പാരച്യൂട്ട് മത്സരത്തിൽ ഖത്തറിെൻറ മുഹമ്മദ് അൽ അത്താസും വെങ്കല മെഡൽ ജേതാവായി. ശക്തമായ നിരയുമായാണ് ഖത്തർ ഇത്തവണ ചാമ്പ്യൻഷിപ്പിനെത്തിയത്. എന്നാൽ, ഇറ്റാലിയൻ ടീമിനോട് പൊരുതിയാണ് ഖത്തർ മൂന്നാമത് ഫിനിഷ് ചെയ്തത്. ഒന്നും രണ്ടും സ്ഥാനത്ത് ആതിഥേയരായ ഇറ്റാലിയൻ ടീംതന്നെയാണ് ഫിനിഷ് ചെയ്തത്.
ഖത്തറിൽനിന്നുള്ള അന്താരാഷ്ട്ര റഫറിയായ മുഹമ്മദ് അൽ ഹാജിരി ഈ ടൂർണമെൻറിൽ റഫറിയായി മത്സരങ്ങൾ നിയന്ത്രിച്ചെന്നതും ഖത്തറിനെ സംബന്ധിച്ച് വലിയ നേട്ടമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

