Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൈ​വി​ധ്യ​ങ്ങ​ളു​മാ​യി...

വൈ​വി​ധ്യ​ങ്ങ​ളു​മാ​യി അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
International  Date exhibition
cancel
camera_alt

സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

ദോ​ഹ: മൂ​ന്നാ​മ​ത് സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​നം വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. സൂ​ഖി​ലെ കി​ഴ​ക്ക​ൻ ച​ത്വ​ര​ത്തി​ൽ ഫെ​ബ്രു​വ​രി 24 വ​രെ തു​ട​രു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഖ​ത്ത​റി​ന് പു​റ​മേ, സൗ​ദി അ​റേ​ബ്യ, യ​മ​ൻ, അ​ൾ​ജീ​രി​യ, ഒ​മാ​ൻ, പാ​കി​സ്താ​ൻ, സു​ഡാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 95 ക​മ്പ​നി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ൽ​പാ​ദ​ക​ർ, വി​ത​ര​ണ​ക്കാ​ർ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ർ ത​മ്മി​ലെ വാ​ണി​ജ്യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഈ​ത്ത​പ്പ​ഴ വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ്രൈ​വ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് ഓ​ഫി​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റ​മ​ദാ​നി​ന് മു​മ്പ് ഏ​റ്റ​വും മി​ക​ച്ച ഈ​ത്ത​പ്പ​ഴം സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് പ്ര​ദ​ർ​ശ​ന​മെ​ന്ന് പ്രൈ​വ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് ഓ​ഫി​സ് പ്ര​സ്താ​വി​ച്ചു. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും ഉ​ച്ച​ക്ക് ശേ​ഷം 3.30 മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം.

സാ​ധാ​ര​ണ ഈ​ത്ത​പ്പ​ഴം മു​ത​ൽ ആ​ഡം​ബ​ര ഈ​ത്ത​പ്പ​ഴ​ങ്ങ​ളും അ​വ​യു​ടെ ഉ​പോ​ൽ​പ​ന്ന​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി വ​സ്തു​ക്ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഖാ​ലി​ദ് സൈ​ഫ് അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റോ​ളം ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്തം അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ർ​ശ​ന​ത്തി​ന് ല​ഭി​ക്കു​ന്ന വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നും അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും ഈ​ത്ത​പ്പ​ഴ വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​ന്താ​രാ​ഷ്ട്ര വേ​ദി​യാ​ണ് സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​ന​മെ​ന്നും അ​ൽ സു​വൈ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsInternational Date exhibition
News Summary - International Date exhibition
Next Story