അന്താരാഷ്്ട്ര പുസ്തകമേളയിൽ ഐ.പി.എച്ച് പവലിയന്
text_fieldsദോഹ: ഖത്തര്‍ കലാ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന 30ാമത് അന്താരാഷ്ട്ര പുസ്തക മ േളയിലെ ഇസ് ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) പവലിയന് കലാ സാംസ്കാരിക മന്ത്രാലയം ഡ യറക്ടര്‍ ഹമദ് സകീബ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഒ.പി. അബ്്ദുല്‍ സലാം, സെൻറര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡൻറ് കെ.ടി. അബ്ദുല്‍ റഹ്മാന്, കെ.സി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
31 രാജ്യങ്ങള്‍ പങ്കെടുക്കുന്ന പുസ്തക മേളയില്‍ ഇസ്ലാമിക വിഷയങ്ങളിലെ വിപുലമായ ശേഖരമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഐ.പി.എച്ച് ഒരുക്കിയിട്ടുള്ളത്. പുസ്തകങ്ങള്‍ 50 ശതമാനം വിലക്കിഴിവില്‍ ലഭിക്കും. ഖുര്‍ആന്‍ പരിഭാഷകള്‍, വ്യാഖ്യാനങ്ങള്‍, ഹദീസ് പഠനം, ബാലസാഹിത്യങ്ങള്‍, കുടുംബ സംവിധാനം, പ്രവാചക ജീവിതം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള കിറ്റുകള്‍ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. മലയാളം പുസ്തകങ്ങള്‍ക്ക് പുറമെ ഇഗ്ലീഷ് പുസ്തകങ്ങളും പവലിയനില്‍ ലഭ്യമാണ്. സിറ്റി സെൻററിന് സമീപമുള്ള ദോഹ എക്സ്ബിഷന് ആന്‍ഡ് കണ്വെന്ഷനല് സെൻററില്‍ ജനുവരി 18 വരെ പുസ്തകമേള തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
