ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ ഗേറ്റുകളുടെ എണ്ണം ഇരട്ടിയാക്കും
text_fieldsദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ ഗേറ്റുകൾ ഇരട്ടിയായി വർധിപ്പിക്കും. ആഭ്യന്തര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഇ ഗേറ്റുകളെ ആശ്രയിക്കുന്ന യാത്രികരുടെ എണ്ണം കൂടിയതോടെയാണ് ഇ ഗേറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനെ കുറിച്ച് മന്ത്രാലയം തീരുമാനമെടുത്തത്.
ഇൗ വർഷത്തിൽ ആദ്യത്തെ മൂന്ന് മാസം മാത്രം 8,65,000 പേർ ഇ ഗേറ്റ് ഉപയോഗിച്ചതായാണ് കണക്ക്.
എന്നാൽ ഇൗ വർഷം ഡിസംബറോടെ 35 ലക്ഷത്തോളം ആളുകൾ ഇ ഗേറ്റ് സംവിധാനം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം 10.4 ലക്ഷംപേർ ഇ ഗേറ്റ് സംവിധാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ വിഭാഗത്തിൽ ഇരുപത്തിയൊന്നും അറൈവൽ വിഭാഗത്തിൽ ഇരുപതും ഇ ഗേറ്റുകളാണുള്ളത്. ഇത് ഇരു വിഭാഗങ്ങളിലും ഗേറ്റുകളുടെ എണ്ണം നാൽപ്പത് വീതമാക്കി വർധിപ്പിക്കുമെന്ന് വിമാനത്താവള പാസ്പോർട്ട് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാശിദ് അൽ മസ്റൂഇ അറിയിച്ചു.
യാത്രാ നടപടികൾ പത്ത് സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാമെന്നതിനാൽ ഇ ഗേറ്റ് വലിയ വിഭാഗം യാത്രക്കാർക്ക് വലിയ സമയലാഭം നൽകുന്നുണ്ട്. എന്നാൽ റസിഡൻറ് കാർഡുകൾ അപ്ഡേറ്റ് ചെയ്യാത്തവർക്കും ആദ്യമെന്ന നിലയിൽ ഇത് എങ്ങനെ ഉപയോഗിക്കണം എന്നറിയാത്തവർക്കും ഇ ഗേറ്റ് സൗകര്യം ഉപേയാഗിക്കാൻ കഴിയാതെ വരുന്നുമുണ്ട്. ഖത്തർ െഎ.ഡി കാർഡുള്ള, പതിനെട്ട് വയസ് പൂർത്തിയായ ഖത്തർ പൗരൻമാർക്കും പ്രവാസികൾക്കും ഇൗ ഗേറ്റ് സംവിധാനം ഉപേയാഗപ്പെടുത്താവുന്നതാണ്. ഇ ഗേറ്റിെൻറ കവാടത്തിൽ െഎ.ഡി കാർഡ് സ്കാൻ ചെയ്യുന്നതോടെ ആദ്യ ഗ്ലാസ് വാതിൽ തുറന്ന് അകത്തു കടക്കാം. ഇവിടെ കണ്ണുകളോ വിരലടയാളമോ സ്കാൻ ചെയ്യേണ്ടതുണ്ട്. കാർഡിലെ വിവരവും സ്കാൻ റിപ്പോർട്ടും അനുയോജ്യമാകുന്നതോടെ രണ്ടാമത്തെ വാതിൽ യാത്രികെൻറ മുന്നിൽ തുറക്കും .ഇതോടെ നടപടികൾ പൂർത്തിയാകും. ഇ ഗേറ്റിലെത്തുന്നിതിനു മുമ്പ് എയർപോർട്ടിൽ തയാറാക്കിയ കൗണ്ടറിൽ വിരലടയാളം അപ്ഡേറ്റ് ചെയ്താൽ കണ്ണ് സ്കാൻ ചെയ്യുന്നതിനു പകരം വിരൽ സ്കാൻ ചെയ്താൽ മതിയാകും എന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
