Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅന്താരാഷ്​ട്ര കാര്‍ഷിക...

അന്താരാഷ്​ട്ര കാര്‍ഷിക പരിസ്ഥിതി പ്രദര്‍ശനം 23 മുതൽ

text_fields
bookmark_border
അന്താരാഷ്​ട്ര കാര്‍ഷിക പരിസ്ഥിതി പ്രദര്‍ശനം 23 മുതൽ
cancel
camera_alt

എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര കാ​ര്‍ഷി​ക പ​രി​സ്ഥി​തി പ്ര​ദ​ര്‍ശ​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ധി​കൃ​ത​ർ സം​സാ​രി​ക്കു​ന്നു 

ദോ​ഹ: എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര കാ​ര്‍ഷി​ക പ​രി​സ്ഥി​തി പ്ര​ദ​ര്‍ശ​ന​ത്തി​ന് മാ​ർ​ച്ച്​ 23ന് ​തു​ട​ക്ക​മാ​കും. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഖ​ലീ​ഫ ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദ​ര്‍ശ​നം. ദോ​ഹ എ​ക്സി​ബി​ഷ​ന്‍ ആ​ൻ​ഡ്​​ ക​ണ്‍വെ​ന്‍ഷ​ന്‍ സെൻറ​റി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ര്‍ശ​നം 27 വ​രെ നീ​ളും. എ​ട്ടാ​മ​ത്​ ഖ​ത്ത​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ എ​ക്​​സി​ബി​ഷ​ൻ (AgriteQ), ര​ണ്ടാ​മ​ത്​ ഖ​ത്ത​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ൻ​വ​യോ​ൺ​മെൻറ​ൽ എ​ക്​​സി​ബി​ഷ​ൻ (EnviroteQ) എ​ന്നി​വ​യാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളെ തു​ട​ര്‍ന്ന് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വ​ര്‍ഷ​ത്തെ പ്ര​ദ​ര്‍ശ​ന​മെ​ന്ന് വാ​ര്‍ത്ത​സ​മ്മേ​ള​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി മേ​ധാ​വി​യും പൊ​തു പാ​ര്‍ക് വി​ഭാ​ഗം ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ് അ​ലി അ​ല്‍ ഖൗ​റി വി​ശ​ദീ​ക​രി​ച്ചു.സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ര്‍മാ​നും കാ​ര്‍ഷി​ക​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ യൂ​സു​ഫ് ഖാ​ലി​ദ് അ​ല്‍ ഖു​ലൈ​ഫി, ചെ​യ​ര്‍മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദ് സെ​യ്ഫ് അ​ല്‍ കു​വാ​രി എ​ന്നി​വ​രും വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ്രീ ​ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ​യും സ​ന്ദ​ര്‍ശ​ക​രു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ര​ജി​സ്ട്രേ​ഷ​നെ തു​ട​ര്‍ന്ന് ഫോ​ണി​ല്‍ ല​ഭി​ക്കു​ന്ന ബാ​ര്‍കോ​ഡ്, ഇ​ഹ്തി​റാ​സ് ആ​പ്പി​ല്‍ പ​ച്ച സ്​​റ്റാ​റ്റ​സ്​ എ​ന്നി​വ ഉ​ണ്ടാ​ക​ണം. സ​ന്ദ​ർ​ശ​ക​ർ മു​ഴു​വ​ന്‍ സ​മ​യ​വും മാ​സ്ക്​ ധ​രി​ക്ക​ൽ നി​ര്‍ബ​ന്ധ​മാ​ണ്. ആ​രോ​ഗ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക്​ പ്ര​ദ​ര്‍ശ​ന​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ല. ഖ​ത്ത​രി കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ല്‍ പ്ര​ദ​ര്‍ശ​ന​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള​തും ഉ​യ​ര്‍ന്നു​വ​രു​ന്ന​തു​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ നൂ​ത​ന​മാ​യ പാ​രി​സ്ഥി​തി​ക പ​രി​ഹാ​ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി കൂ​ടി​യാ​യി​രി​ക്കും പ​രി​സ്ഥി​തി പ്ര​ദ​ര്‍ശ​നം. അ​ന്താ​രാ​ഷ്​​ട്ര പ്രാ​ദേ​ശി​ക അ​നു​ഭ​വ​ങ്ങ​ള്‍ കൈ​മാ​റാ​നും അ​വ​സ​ര​മു​ണ്ടാ​കും.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ്വ​യം​പ​​ര്യാ​പ്​​ത​ത ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്താ​രാ​ഷ്​​ട്ര കാ​ര്‍ഷി​ക പ​രി​സ്ഥി​തി പ്ര​ദ​ര്‍ശ​നം വ​ലി​യ​പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​ത്. ​കാ​ര്‍ഷി​ക, ക​ന്നു​കാ​ലി വി​ഭ​വ വ​ര്‍ധ​ന​വി​നാ​യി 70 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ് വ​ക​യി​രു​ത്തു​ന്ന​ത്.മ​ത്സ്യ ഉ​ൽ​പാ​ദ​ന​ത്തി​​‍െൻറ​യും ദേ​ശീ​യ കാ​ര്‍ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​​െൻറ​യും വ​ര്‍ധ​ന​വും പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.കോ​വി​ഡ് ഉ​യ​ര്‍ത്തി​യ വെ​ല്ലു​വി​ളി​ക​ൾ ഏ​റെ വ​ലു​താ​ണ്. ലോ​ക​മെ​മ്പാ​ടും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ൽ ത​ട​സ്സം സൃ​ഷ്​​ടി​ക്ക​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക​യെ​ന്ന​ത് എ​ല്ലാ രാ​ജ്യ​ങ്ങ​ള്‍ക്കും കൂ​ടു​ത​ൽ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

സാ​ങ്കേ​തി​ക​വി​ദ്യ, ഗ​വേ​ഷ​ണം, വി​ക​സ​നം, ഭ​ക്ഷ്യ​നി​യ​ന്ത്ര​ണം എ​ന്നി​വ​യി​ല്‍ മി​ക​ച്ച നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഖ​ത്ത​ര്‍ മു​ന്‍ഗ​ണ​ന ന​ൽ​കു​ന്ന​താ​യി അ​ല്‍ ഖു​ലൈ​ഫി പ​റ​ഞ്ഞു. 2022 ആ​കു​മ്പോ​ഴേ​ക്കും ക​ന്നു​കാ​ലി​ക​ളു​ടെ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദാ​ന​ത്തി​െൻറ അ​നു​പാ​തം 30 ശ​ത​മാ​ന​മാ​യും മ​ത്സ്യ​ത്തി​േ​ൻ​റ​ത് 65 ശ​ത​മാ​ന​മാ​യും ഉ​യ​ര്‍ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ദേ​ശീ​യ കാ​ര്‍ഷി​ക ഉ​ൽ​പ​ന്ന യാ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും പ​ച്ച​ക്ക​റി​ക​ളു​ടെ പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ന​വും മൂ​ല്യ​വും വ​ര്‍ധി​പ്പി​ക്കാ​ന്‍ ഫാം ​പ്രോ​ഗ്രാ​മു​ക​ള്‍, ക​ര്‍ഷ​ക​രു​മാ​യു​ള്ള പ്രീ ​കോ​ണ്‍ട്രാ​ക്ടി​ങ്​ പ്രോ​ഗ്രാം, മ​ഹാ​സീ​ലു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​തി​ദി​ന വി​ത​ര​ണ പ​രി​പാ​ടി എ​ന്നി​വ നി​ല​വി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.

ജ​ല​സം​ര​ക്ഷ​ണം, മാ​ലി​ന്യ സം​സ്​​ക​ര​ണം, സ്മാ​ര്‍ട്ട് അ​ഗ്രി​ക​ള്‍ച​ര്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ​രി​സ്ഥി​തി​യു​ടെ സ്വാ​ഭാ​വി​ക സ​ന്തു​ലി​താ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഖ​ത്ത​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agro-Environmental Exhibition
Next Story