ഇൻറർ സ്കൂൾ പെയിൻറിങ്: കാർത്തിക, സ്വറ്റ്ലാന, ഹെക്ടർജ് വിജയികൾ
text_fieldsദോഹ: ലോക ലഹരി ദിനത്തോടനുബന്ധിച്ച് ആൻറി സ്മോക്കിങ് സൊസൈറ്റി ഖത്തര്‍ സംഘടിപ്പിച്ച ഇൻറർസ്കൂള്‍ പെയിൻറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ഖത്തറിലെ 15 ഓളം ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ച് ഇരുനൂറോളം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ലഹരിമുക്ത സമൂഹത്തിനായി ഐക്യപ്പെടാം എന്നതായിരുന്നു പ്രമേയം.
സബ്ജൂനിയര്‍ വിഭാഗത്തില്‍ ഹെക്ടര്‍ജ് നംശിത് നിംപുര പെയിരിസ് (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍), മുഹമ്മദ് സെയ്ദ് (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍) അയിന്‍ഡില്‍ മരിയ സോണി (ഡി.പി.എസ്.എം.ഐ.എസ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബിര്‍ള പബ്ലിക് സ്‌കൂളിലെ കാശിനാഥ് ശ്രീജിത്ത് രമ്യ സ്പെഷല്‍ സമ്മാനം നേടി.
ജൂനിയര്‍ വിഭാഗത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ സ്വറ്റ്ലാന മേരി ഷിബുവിനായിരുന്നു ഒന്നാം സ്ഥാനം. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ആശിഖ മേനോന്‍ രണ്ടാം സ്ഥാനവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹെക്ടര്‍ജ് ദക്ഷിത് പെയിരിസ് മൂന്നാം സ്ഥാനവും നേടി. ഭവന്‍സ് പബ്ലിക് സ്‌കൂളിലെ കാതറിന്‍ ജോണ്‍സണ്‍ സ്പെഷല്‍ സമ്മാനം നേടി.
സീനിയര്‍ വിഭാഗത്തില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ കാര്‍ത്തിക മഹേഷിനായിരുന്നു ഒന്നാം സ്ഥാനം. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ സിനാന്‍ ബാസിം രണ്ടാം സ്ഥാനവും എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളിലെ കൃഷ്ണ അശോക് മൂന്നാം സ്ഥാനവും നേടി. ബിര്‍ള പബ്ലിക് സ്‌കൂളിലെ നന്ദന ബിജുകുമാറും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ നര്‍മീന്‍ അബ്ദുല്ല സ്പെഷല്‍ സമ്മാനം പങ്കിട്ടു.
സഞ്ജയ് ചപോല്‍ക്കര്‍ (ഇന്ത്യ), സി.കെ. ഷഹനാസ് (യു.എ.ഇ), സാലിം അബ്ദുല്ല, ഫര്‍ഹാന്‍ ഹമീദ്, ജോജിന്‍ മാത്യു (ഖത്തര്‍) എന്നിവർ വിധികർത്താക്കളായി. വിജയികള്‍ സമ്മാനം ഏറ്റുവാങ്ങുവാന്‍ 70467553, 77252278, 44324853 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.