ഇന്റർ സ്കൂൾ ചിത്രരചനാ മത്സരം; എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് ഒന്നാം സ്ഥാനം
text_fieldsഇന്റർ സ്കൂൾ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ഇ.എസ് ഇന്ത്യൻ വിദ്യാർഥി സോഹൻ
സന്ദീപ് അധ്യാപകർക്കൊപ്പം
ഖത്തർ: ദേശീയ ദിനത്തോടനുബന്ധിച്ച് സ്പെക്ട്ര ഗ്ലോബൽ സ്കൂളിൽ സംഘടിപ്പിച്ച സ്കൂൾതല ചിത്രരചനാ മത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി സോഹൻ സന്ദീപിന് ഒന്നാം സ്ഥാനം. ‘ഖത്തർ നമ്മുടെ ഹൃദയങ്ങളിൽ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥി പ്രതിഭകൾ പങ്കെടുത്തു. കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും കലയിലൂടെ രാജ്യത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം, സംസ്കാരം, ദേശീയ അഭിമാനം എന്നിവ വിദ്യാർഥികൾ തങ്ങളുടെ ചിത്രങ്ങളിലൂടെ മനോഹരമായി ആവിഷ്കരിച്ചു.സോഹൻ സന്ദീപിന്റെ ചിത്രത്തിലെ സവിശേഷമായ സർഗാത്മകതയും, പ്രമേയം അവതരിപ്പിച്ച രീതിയും വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി. എം.ഇ.എസ് സ്കൂൾ ആർട്ട് അധ്യാപകനായ സുരേഷിന്റെ മാർഗനിർദേശത്തിലാണ് സോഹൻ മത്സരത്തിൽ പങ്കെടുത്തത്. ചിത്രരചനാ മത്സരത്തിൽ വിജയിച്ച സോഹൻ സന്ദീപിനെ സ്കൂൾ പ്രിൻസിപ്പലും മറ്റ് മാനേജ്മെന്റും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

