Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്റ​ർ...

ഇ​ന്റ​ർ പാ​ർ​ല​മെ​ന്റ​റി യൂ​നി​യ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ഖ​ത്ത​ർ പ്ര​മേ​യ​ത്തി​ന് അം​ഗീ​കാ​രം

text_fields
bookmark_border
ഇ​ന്റ​ർ പാ​ർ​ല​മെ​ന്റ​റി യൂ​നി​യ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ഖ​ത്ത​ർ പ്ര​മേ​യ​ത്തി​ന് അം​ഗീ​കാ​രം
cancel
camera_alt

ഇ​ന്റ​ർ പാ​ർ​ല​മെ​ന്റ​റി യൂ​നിയ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ഖ​ത്ത​ർ ശൂ​റ കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത​പ്പോ​ൾ

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലും പാ​ർ​ല​മെ​ന്റ​റി ഇ​ട​പെ​ട​ൽ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്റ​ർ പാ​ർ​ല​മെ​ന്റ​റി യൂ​ണി​യ​ൻ (ഐ.​പി.​യു) ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ, ഖ​ത്ത​ർ ശൂ​റ കൗ​ൺ​സി​ൽ സ​മ​ർ​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അം​ഗീ​കാ​രം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യം ഐ​പി​യു അ​സം​ബ്ലി​യു​ടെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. തു​ർ​ക്കി​യ​യി​ലെ ഇ​സ്താം​ബൂ​ളി​ൽ ന​ട​ക്കു​ന്ന 152ാമ​ത് ഐ.​പി.​യു ജ​ന​റ​ൽ അ​സം​ബ്ലി​യി​ലാ​ണ് പ്ര​മേ​യ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഖ​ത്ത​ർ ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നി​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഖ​ത്ത​രി സം​ഘ​മാ​ണ് അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​വി​ലി​യ​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, സ​മാ​ധാ​നം പു​നഃസ്ഥാ​പി​ക്കുക, വെ​ടി​നി​ർ​ത്ത​ൽ ക​രാ​റു​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക, അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര​പാ​ത​ക​ളു​ടെ സു​ര​ക്ഷ​യും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് അ​ന്താ​രാ​ഷ്ട്ര​തല​ത​ത്തി​ൽ ഏ​കോ​പി​ത​മാ​യ പാ​ർ​ല​മെ​ന്റ​റി ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു. ഖ​ത്ത​റി​ന്റെ പാ​ർ​ല​മെ​ന്റ​റി ന​യ​ത​ന്ത്ര​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നിം പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന​തി​ന് വി​വി​ധ രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണ​വും സ​മീ​പ​ന​വും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും.

പാ​ർ​ല​മെ​ന്റ​റി ത​ല​ത്തി​ലു​ള്ള ന​യ​ത​ന്ത്രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കും. പ്ര​സ്താ​വ​ന​ക​ളി​ൽ ഒ​തു​ങ്ങാ​തെ പ്രാ​യോ​ഗി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ വി​വി​ധ പാ​ർ​ല​മെ​ന്റു​ക​ൾ​ക്ക് ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ പ്ര​ചോ​ദ​നം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​സ്‌​ത്രേ​ലി​യ, തു​ർ​ക്കി​യ, ഫ്രാ​ൻ​സ്, ബ്ര​സീ​ൽ, സാം​ബി​യ, പോ​ള​ണ്ട്, പോ​ർ​ച്ചു​ഗ​ൽ, ഇ​റ്റ​ലി, അ​യ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​ത്ത​ർ പ്ര​മേ​യം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Inter-Parliamentary Union General Assembly adopts Qatar resolution
Next Story