ഇന്റർ കേരള ഫുട്ബാൾ ക്വിസ്
text_fieldsഇന്റർ കേരള ക്വിസ് മത്സര വിജയികൾ സംഘാടകരോടൊപ്പം
ദോഹ: കൾചറൽ ഫോറം കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ആസ്പദമാക്കി ഇന്റർ കേരള ക്വിസ് മത്സരം സംഘടിപ്പിച്ചു. സി.ഐ.സി മൻസൂറ ഹാളിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ, ഫാമിലി വിഭാഗങ്ങളിൽ കേരളത്തിലെ വിവിധ ജില്ല അടിസ്ഥാനത്തിൽ ടീമുകൾ പങ്കെടുത്തു.
ആവേശകരമായ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് റാഷിദ്-മുഹമ്മദ് സർഫീദ് ടീമും ജൂനിയർ വിഭാഗത്തിൽ ആദിൽ മൻസൂർ-അബ്ദുല്ല ടീമും ഫാമിലി വിഭാഗത്തിൽ അബ്ദുൽ അസീസ് ആൻഡ് ഫാമിലിയും ജേതാക്കളായി. കൾചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് എ.സി. മുനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
കൾചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ്മാരായ ചന്ദ്രമോഹൻ, സജ്ന സാക്കി, കൾചറൽ ഫോറം കൊല്ലം ജില്ല ജനറൽ സെക്രട്ടറി നിജാം, വൈസ് പ്രസിഡന്റ് മൻസൂർ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. ലിജിൻ, സുനിൽ കൃഷ്ണ, നിസാർ അഞ്ചൽ, സജീർ കൊട്ടാരം, നജിം ഹഫീസ് കരുനാഗപ്പള്ളി, ഇർഷാദ്, സബീർ അഞ്ചൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

