ഇന്റർ കൊളീജിയറ്റ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsകാക് ഖത്തർ ഇന്റർ കോളീജിയറ്റ് ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: കോളജ് അലുമ്നികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് അലുമ്നി അസോസിയേഷൻ ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഇന്റർ കൊളീജിയറ്റ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അൽ റയാൻ പ്രൈവറ്റ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ടൂർണമെന്റിൽ 32ൽ പരം ടീമുകൾ മാറ്റുരച്ചു. സെമി പ്രഫഷനൽ വിഭാഗത്തിൽ സെന്റ് തോമസ് കോളജിലെ സിജോ മോൻ-ഷഫീഖ് സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോൾ എസ്.എൻ കോളജിലെ താഹ ഫൈസൽ സഖ്യം റണ്ണറപ്പായി.
ഇന്റർമീഡിയറ്റ് കാറ്റഗറിയിൽ എം.എ.എം.ഒ കോളജിലെ ഷുഹൈബ്-സാദിഖ് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ്.എൻ കോളജിലെ രാജേഷ്-വൈശാഖ് സഖ്യം രണ്ടാം സ്ഥാനവും പി.എസ്.എം.ഒ കോളജിലെ ഷാഫി-ഷഫീഖ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിത വിഭാഗം മത്സരത്തിൽ പി.എസ്.എം.ഒ കോളജിലെ സൽവ-ജസ സഖ്യം ഒന്നാം സ്ഥാനം നേടി. എം.എ.എം.ഒ കോളജിലെ റിയ-നഫ് ല സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും സമ്മാനിച്ചു. പ്രസിഡന്റ് അബ്ദുൽ അസീസ് ചെവിടിക്കുന്നൻ, ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇബ്രാഹിം, ട്രഷറർ ഗഫൂർ കാലിക്കറ്റ്, എൻ.വി.ബി.എസ് ഫൗണ്ടർ ആൻഡ് ചീഫ് കോച്ച് മനോജ്, സി.ഇ.ഒ ബേനസീർ, സുബൈർ പാണ്ഡവത്ത് എന്നിവർ ട്രോഫികളും കാഷ് അവാർഡും സമ്മാനിച്ചു.
കാക് ഖത്തർ ഉപദേശക സമിതി അംഗവും ലോക കേരളസഭ അംഗവും കൂടിയായ റഊഫ് കൊണ്ടോട്ടി ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ആശ ഗോപകുമാർ നന്ദി പറഞ്ഞു. ടൂർണമെന്റ് കോഓഡിനേറ്റർ ഷമീർ, ശ്രീകുമാർ, ഷഹനാസ് ബാബു, അജിത്ത്, ഷഹീം മേപ്പാട്ട്, സുഹറ മുജീബ്, സിദ്ദീഖ് ചെറുവല്ലൂർ, മുനാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

