Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആരോഗ്യമേഖലക്ക്​...

ആരോഗ്യമേഖലക്ക്​ ഇൻഷുറൻസ്​ ഉണർവാകും

text_fields
bookmark_border
ആരോഗ്യമേഖലക്ക്​ ഇൻഷുറൻസ്​ ഉണർവാകും
cancel

ദോഹ: ഖത്തറിൽ നിർബന്ധമാക്കിയ ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി രാജ്യത്തിന്‍റെ ആരോഗ്യ മേഖലയിലേക്ക് 170 കോടി റിയാൽ മുതൽ 220 കോടി റിയാൽ വരെ സംഭാവന നൽകുമെന്ന് ഇൻഷുറൻസ്​ അധികൃതർ.

ആരോഗ്യ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും രാജ്യത്തിന്‍റെ സാമ്പത്തികമേഖലക്ക് പിന്തുണ നൽകാനും പുതിയ ഇൻഷുറൻസ്​ പദ്ധതി പ്രയോജനപ്പെടുമെന്നും സീബ് ഇൻഷുറൻസിലെ മെഡിക്കൽ ആൻഡ് ലൈഫ് ഇൻഷുറൻസ്​ ചീഫ് അണ്ടർറൈറ്റിംഗ് ഓഫീസർ നാദിയ ബസ്​ബോസ്​ പറഞ്ഞു. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്​ സംബന്ധിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

ലോകകപ്പിനോടനുബന്ധിച്ച് 12 ലക്ഷം സന്ദർശകർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇൻഷുറൻസിലും മറ്റു സേവനമേഖലകളിലും അധിക ചെലവ് കൊണ്ടുവരുമെന്നും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാണെന്നും ബസ്​ബോസ്​ വ്യക്തമാക്കി.

ആരോഗ്യ ഇൻഷുറൻസ്​ സംബന്ധിച്ച 2021ലെ 22ാം നമ്പർ നിയമം ഏറെ സുപ്രധാനമാണ്. ബജറ്റ്, ചെലവ്, റെസിഡൻസി സ്​റ്റാറ്റസ്​ എന്നിവയെയെല്ലാം ഇൻഷുറൻസ്​ ബാധിക്കുമെന്നും സീബ് ഇൻഷുറൻസ്​ സി.ഒ.ഒ എലിയാസ്​ ഷദീദ് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Insurance
News Summary - Insurance will awaken the health sector
Next Story