Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​ഷു​റ​ൻ​സ്...

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ എ​ല്ലാ​വ​രി​ലേ​ക്കും; ക​മ്യൂ​ണി​റ്റി സം​ഗ​മ​വു​മാ​യി ഐ.​സി.​ബി.​എ​ഫ്

text_fields
bookmark_border
ICBF Insurance Documents receiving Ceremony
cancel
camera_alt

ഐ.സി.ബി.എഫ് ഇൻഷുറൻസിൽ അംഗങ്ങളാവുന്നവരുടെ

രേഖകൾ ഏറ്റുവാങ്ങുന്നു

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്സ് സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എ​ല്ലാ ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളു​ടെ​യും അം​ഗ​ങ്ങ​ളെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ധി​യി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പ്ര​ത്യേ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

ഐ.​ഐ.​സി.​സി കാ​ഞ്ഞാ​ണി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 150ഓ​ളം സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ സം​ഘ​ട​ന ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് ദാ​താ​ക്ക​ളാ​യ ഭീ​മ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ൻ​ഷു​റ​ൻ​സ് സ്കീ​മി​നാ​യി ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ന്റെ ചാ​ർ​ജു​ള്ള എം.​സി മെം​ബ​ർ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ഇ​ൻ​ഷു​റ​ൻ​സ് സ്കീ​മി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​വ​ത​ര​ണം ന​ട​ത്തി. പോ​ളി​സി പ്ര​ത്യേ​ക​ത​ക​ളെ​യും ആ​നു​കൂ​ല്യ​ങ്ങ​ളെ​യും കു​റി​ച്ച് പ്ര​തി​പാ​ദി​ച്ചു. പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഐ.​സി.​ബി.​എ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സാം ​ബ​ഷീ​ർ, മു​ൻ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, സീ​നി​യ​ർ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ കെ.​എ​സ്. പ്ര​സാ​ദ്, വി.​എം. നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഇ.​ടി.​സി ഗ്രൂ​പ്പി​ലെ 35 ജീ​വ​ന​ക്കാ​രു​ടെ ഇ​ൻ​ഷു​റ​ൻ​സ് ഫോ​റ​ങ്ങ​ൾ എം.​ഡി കെ.​കെ. അ​ൻ​വ​റും ത​മി​ഴ് സം​ഘ​ട​ന​യാ​യ വെ​ളി​നാ​ട് വാ​ൽ ത​മി​ഴ​ർ ന​ള​സം​ഘം (വി.​വി.​ടി.​എ​ൻ.​എ​സ്) ത​ങ്ങ​ളു​ടെ 30 അം​ഗ​ങ്ങ​ളു​ടെ ഫോ​റ​ങ്ങ​ളും കൈ​മാ​റി. ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി, ട്ര​ഷ​റ​ർ കു​ൽ​ദീ​പ് കൗ​ർ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​മീ​ർ അ​ഹ​മ്മ​ദ്, സെ​റീ​ന അ​ഹ​ദ്, ശ​ങ്ക​ർ ഗൗ​ഡ്, ഹ​മീ​ദ് റാ​സ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICBFInsurance coverageCommunityQatar
News Summary - Insurance coverage for all; ICBF with Community Sangam
Next Story