മത്സ്യബന്ധന മേഖലകളിൽ പരിശോധന നടത്തി
text_fieldsമത്സ്യബന്ധന മേഖലകളിൽ നടത്തിയ പരിശോധനയിൽനിന്ന്
ദോഹ: മത്സ്യബന്ധന മേഖലകളിൽ പരിശോധനയുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട വെസൽ എൻട്രി ആൻഡ് എക്സിറ്റ് സെന്ററിൽ പരിശോധന നടത്തി. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
പരിശോധനയിൽ ബോട്ടുകളിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി സൗഹൃദ ബദലുകളെക്കുറിച്ച് നിയമലംഘകരെ ബോധവത്കരിക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് ആൻഡ് ബോർഡർ സെക്യൂരിറ്റിയുമായി സഹകരിച്ചായിരുന്നു പരിശോധ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

