ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; ലൈസൻസില്ലാത്ത കടക്ക് പിഴ
text_fieldsദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കാര്‍ റിപ്പയര്‍ കേന്ദ്രങ്ങൾ, വര്‍ക്ക്ഷോപ്പുകൾ, വ്യവസായ സൗകര്യങ്ങൾ തുടങ്ങി 60 കേന്ദ്രങ്ങളില്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. വാണിജ്യപ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായാണിത്. ലൈസന്‍സില്ലാത്ത ഒരു കാര്‍ റിപ്പയര്‍ കേന്ദ്രത്തിന് പിഴ വിധിച്ചു.
വാണിജ്യപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച ചട്ടങ്ങളും നിയമങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ തയാറാകണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. നിയമലംഘനങ്ങള്‍ക്ക് സ്ഥാപനം താല്‍ക്കാലികമായി പൂട്ടുന്നതു മുതല്‍ 3000നും പത്തുലക്ഷം റിയാലിനുമിടയില്‍ പിഴയുമാണ് ശിക്ഷ. നിയമലംഘനത്തിെൻറ വ്യാപ്തി അനുസരിച്ച് ശിക്ഷയുടെ തോതിലും വ്യത്യാസമുണ്ടാകും.
വിൽപന ശാലകള്‍ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. ഉത്പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യം ഒരുകാരണവശാലും അനുവദിക്കില്ല. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. നിയമലംഘനങ്ങള്‍ തടയുന്നതിനായി പരിശോധന ശക്തമാക്കും. നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും ലംഘിക്കുന്നവരെ ബന്ധപ്പെട്ട അതോറിറ്റികള്‍ക്കു കൈമാറും. ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
